കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുമ്പോള്‍ സ്വന്തം സ്ഥാനം ഉറപ്പാണോ എന്ന് മുരളി നോക്കണം: എ.പദ്മകുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുമ്പോള്‍ സ്വന്തം സ്ഥാനം ഉറപ്പാണോ എന്ന് മുരളി നോക്കണം: എ.പദ്മകുമാര്‍

കോട്ടയം: തന്നെ കോൺഗ്രസിലേക്ക് ക്ഷണിക്കുന്നവർ സ്വന്തം സ്ഥാനം അവിടെ ഉറപ്പാക്കണമെന്ന് ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ. കോൺഗ്രസിലേക്ക് കെ.മുരളീധരൻ ക്ഷണിച്ചതിനോട് പ്രതികരിക്കുകയായിരുന്നു പദ്മകുമാർ. ഇതിന് മറുപടിയായിരുന്നു മുരളീധരന്റെ സ്ഥാനം അവിടെ ഉറപ്പാക്കണമെന്ന പദ്മകുമാറിന്റെ പരിഹാസം. സ്വന്തം സ്ഥാനം പാർട്ടിയിൽ ഉറപ്പാണോയെന്ന് മുരളീധരൻ പരിശോധിക്കണം. താൻ ഇതുവരെ പാർട്ടിയോ മുന്നണിയോ മാറിയിട്ടില്ല. പിടിച്ച കൊടി ജീവിതാവസാനം വരെ പിടിക്കും. പാർട്ടിയും മുന്നണിയും മാറിയ മുരളീധരന് അത് മനസ്സിലാവില്ലെന്നും പദ്മകുമാർ പരിഹസിച്ചു. കണ്ണടക്കുമ്പോൾ ഇതുവരെ പിടിച്ച കൊടി പുതച്ച് കിടക്കണമെന്നാണ് തന്റെ സ്വപ്നമെന്നും മുരളീധരന് അത് മനസിലാകില്ല.- പത്മകുമാർ പറഞ്ഞു. സി.പി.എമ്മിൽ തുടർന്നാൽ പദ്മകുമാറിന് ഇനി ഒരു രക്ഷയുമുണ്ടാകില്ല. ശബരിമല വിഷയത്തിലടക്കം ഒന്നിലും പദ്മകുമാറിനെ പിണറായി വിജയൻ അടുപ്പിക്കുന്നില്ല. ശബരിമല യുവതീപ്രവേശനത്തിനു സൗകര്യങ്ങൾ ഒരുക്കിക്കൊടുത്ത ദേവസ്വം ബോർഡ് അംഗം ശങ്കരദാസാണ് ബോർഡിൽ തീരുമാനങ്ങളെടുക്കുന്നത്. പദ്മകുമാറിനു മതേതര ജനാധിപത്യത്തിൽ വിശ്വാസമുണ്ടെങ്കിൽ യു.ഡി.എഫിനൊപ്പം ചേരുകയാണ് വേണ്ടതെന്നായിരുന്നു മുരളീധരൻ കഴിഞ്ഞ ദിവസം പ്രസംഗത്തിനിടെ പറഞ്ഞത്. ഈ പ്രസ്താവനക്ക് താൻ ഇതുവരെ പാർട്ടിയോ മുന്നണിയോ മാറിയിട്ടില്ലെന്ന മറുപടിയാണ് പദ്മകുമാർ നൽകിയത്. അതേ സമയം ശബരിമല യുവതി പ്രവേശനത്തിൽ ബോർഡ് നിലപാട് മാറ്റിയിട്ടില്ലെന്നും യുവതികൾ പ്രവേശിച്ചത് സംബന്ധിച്ച് ബോർഡ് പരിശോധന നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. content highlights: A Padmakumar against Muraleedharan


from mathrubhumi.latestnews.rssfeed http://bit.ly/2RK5AJJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages