ന്യൂഡൽഹി: കാർത്തി ചിംദബരത്തിന് വിദേശത്ത് പോകാൻ സുപ്രീംകോടതി അനുമതി നൽകി. എന്നാൽ എയർസെൽ-മാക്സിസ് കേസിൽ അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസിയുമായി സഹകരിക്കാതിരുന്നാൽ നടപടിയെടുക്കാൻ നിർബന്ധിതമാവുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. എയർസെൽ-മാക്സിസ് കേസിൽ കാർത്തി ചിദംബരം ഒന്നാം പ്രതിയും പിതാവ് പി.ചിദംബരം രണ്ടാം പ്രതിയുമാണ്. നിങ്ങൾക്ക് പോകാനുള്ളയിടങ്ങളിലെല്ലാം പോകാം. ചെയ്യാൻ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാം. എന്നാൽ നിയമത്തെ തൊട്ടുകളിക്കരുത്. അന്വേഷണത്തോട് ചെറിയ രീതിയിലെങ്കിലും സഹകരിക്കാതിരുന്നാൽ ഞങ്ങൾക്ക് കർശന നടപടി എടുക്കേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. മാർച്ച് 5,6,7,12 തിയതികളിലായി ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാനും കോടതി ഉത്തരവിട്ടു. വിദേശത്തേക്ക് പോകണമെങ്കിൽ 10 കോടി രൂപ കെട്ടിവെക്കാനും കാർത്തി ചിദംബരത്തോട് കോടതി നിർദേശിച്ചിട്ടുണ്ട്. ഒരു ടെന്നീസ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നതിനായി ഫെബ്രുവരി മാർച്ച് മാസങ്ങളിൽ യുകെ,സ്പെയിൻ,ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് കോടതി കാർത്തി ചിദംബരത്തിന് അനുമതി നൽകിയിരിക്കുന്നത്. Content Highlights:"Dont Play Around With The Law": Supreme Court Warns Karti Chidambaram
from mathrubhumi.latestnews.rssfeed http://bit.ly/2HFt0w8
via
IFTTT
No comments:
Post a Comment