പബ്ജി മൊബൈല്‍ 0.11.0 അപ്‌ഡേറ്റ് അടുത്തമാസം; റസിഡന്റ് ഈവിളുമായി സഹകരിച്ച് പുതിയ സോംബി മോഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

പബ്ജി മൊബൈല്‍ 0.11.0 അപ്‌ഡേറ്റ് അടുത്തമാസം; റസിഡന്റ് ഈവിളുമായി സഹകരിച്ച് പുതിയ സോംബി മോഡ്

ന്യൂഡൽഹി: പബ്ജി മൊബൈൽ 0.11.0 അപ്ഡേറ്റിന്റെ ബീറ്റാ പതിപ്പ് ദിവസങ്ങൾക്ക് മുമ്പാണ് കമ്പനി അവതരിപ്പിച്ചത്. ആരാധകർ ഏറെ കാത്തിരിക്കുന്ന സോംബി മോഡ് ഉൾപ്പെടുത്തിയാണ് പുതിയ പതിപ്പ് എത്തുന്നത്. ബീറ്റാ പരീക്ഷണം അവസാനിപ്പിച്ച് ഗെയിമിന്റെ സ്റ്റേബിൾ പതിപ്പ് അടുത്തമാസം ആരാധർക്ക് ലഭ്യമാക്കും. ഫെബ്രുവരി ഒന്നിനും പത്തിനും ഇടയിലാണ് അപ്ഡേറ്റ് എത്തിക്കുക. സോംബി സർവൈവൽ ഗെയിമായ റെസിഡന്റ് ഈ വിൾ 2 മായി സഹകരിച്ചാണ് പബ്ജിയുടെ നിർമാതാക്കളായ ടെൻസന്റ് ഗെയിംസ് പുതിയ സോംബി മോഡ് അവതരിപ്പിക്കുന്നത്. സൺ സെറ്റ് മോഡ് എന്നാണ് ഇതിനെ ഔദ്യോഗികമായ വിളിക്കുന്നത്.പബ്ജിയിലെ ഇറാംഗൽ മാപ്പിലാണ് ഇത് ലഭിക്കുക. ഈ മോഡിൽ എതിരാളികളായ കളിക്കാർക്ക് പുറമെ പ്രേതരൂപികളായ സോംബികളെയും കളിക്കാർ നേരിടേണ്ടി വരും. വിവിധ ഘട്ടങ്ങളിലായി രംഗപ്രവേശം ചെയ്യുന്ന സോംബികൾ ഒരോ ഘട്ടങ്ങൾ കഴിയും തോറും ശക്തരായിമാറും. അതായത് അവസാന സോംബിയേ നേരിടുന്നത് വലിയ ബുദ്ധിമുട്ടാവും. റസിഡന്റ് ഈവിൾ 2 ബോസുമാരെ കൊല്ലുന്നതിലൂടെയോ മാപ്പിൽ നിന്നോ കളിക്കാർക്ക് ആവശ്യമായ സാധന സാമഗ്രികൾ ശേഖരിക്കാം. യൂട്യൂബറായ മിസ്റ്റർ ഗോസ്റ്റ് ഗെയിമിങ് ആണ് പബ്ജി ഗെയിമിന്റെ പുതിയ പതിപ്പ് അടുത്തമാസമെത്തുന്ന കാര്യം വെളിപ്പെടുത്തുന്നത്. എന്നാൽ ടെൻസെന്റ് ഗെയിംസിൽ നിന്നും ഇതേ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഗെയിമിലെ വികെന്റി മാപ്പിൽ പുതിയ മൂൺലൈറ്റ് മോഡും സാൻഹോക്കിൽ ക്വിക്ക് മാച്ച് ആർക്കേഡ് മോഡും പിസി പതിപ്പിൽ നിന്നുള്ള ചില ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം. Content Highlights:PUBG Mobile 0.11.0 update to rollout next month


from mathrubhumi.latestnews.rssfeed http://bit.ly/2ScnfKq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages