അതിശൈത്യത്തിന്റെ പിടിയില്‍ ആര്‍ട്ടിക് രാജ്യങ്ങള്‍, താപനില മൈനസ് 60 ഡിഗ്രിയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

അതിശൈത്യത്തിന്റെ പിടിയില്‍ ആര്‍ട്ടിക് രാജ്യങ്ങള്‍, താപനില മൈനസ് 60 ഡിഗ്രിയിലേക്ക്

മാഡിസൺ: കൊടുംശൈത്യത്തിന്റെ പിടിയിലാണ് ആർട്ടിക് മേഖലയിലെ രാജ്യങ്ങൾ. മൈനസ് 29 ഡിഗ്രിവരെയായി താപനില താഴ്ന്നതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യമാണ് അനുഭവപ്പെടുന്നത്.താപനില മൈനസ് 60 ഡിഗ്രി സെൽഷ്യസ് വരെ എത്തിച്ചേരാനുള്ള സാധ്യത പ്രവചിച്ചിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷകർ. 1985 ജനുവരി 20 ന് ചിക്കാഗോയിൽ രേഖപ്പെടുത്തിയ മൈനസ് 27 ഡിഗ്രി സെൽഷ്യസ് ആണ് ഈ മേഖലയിൽ ഇതുവരെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. എന്നാൽ വരും ദിനങ്ങളിൽ ഇത് ഇരട്ടിയോളം കുറയുമെന്നാണ് നിഗമനം. വിദ്യാഭ്യാസം, ഗതാഗതം, വാർത്താവിനിമയം തുടങ്ങിയഅവശ്യസർവീസുകളെ ശൈത്യം ബാധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. വിമാനഗതാഗതം സാരമായി ബാധിക്കപ്പെട്ടു. അടിയന്തര ദുരിതാശ്വാസകേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ജനങ്ങൾക്കാവശ്യമായ ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടി അധികൃതർ സ്വീകരിച്ചിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമായി സുരക്ഷിതഗതാഗത സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികളും പ്രായമായവരും അതിശൈത്യം അതിജീവിക്കാൻ പ്രയാസപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. അതിശൈത്യത്തോടൊപ്പം അതിശക്തമായ ശീതക്കാറ്റും ഈ മേഖലയിൽ വീശുന്നുണ്ട്. ഇത് തണുപ്പ് അധികമാക്കിയിട്ടുണ്ട്. വാഹനങ്ങൾ പലതും പണിമുടക്കിയ നിലയിലാണ്. ഡീസൽ തണുത്തുറഞ്ഞ് ജെൽ പരുവത്തിലായി വാഹനങ്ങൾ പ്രവർത്തരഹിതമായ നിലയിലെത്തിയിട്ടുണ്ട്. Content Highlights: Dangerous Deep Freeze Hits US Midwest, Low Of Minus 60 Degrees Forecast


from mathrubhumi.latestnews.rssfeed http://bit.ly/2TkADcD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages