കോഴിക്കോട്; കുറ്റിക്കാട്ടൂരിൽ രണ്ട് ബി.ജെ.പി പ്രവർത്തകർക്ക് നേരെ അക്രമം. ബി.ജെ.പി പ്രവർത്തകരായ സുധീഷ്, പ്രണവ് എന്നിവർക്ക് നേരെയാണ് ആക്രമണം. ബുധനാഴ്ച രാവിലയോടെ മുഖം മൂടിയിട്ട സംഘം അക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പട്ടികയിൽ ആണിയിടച്ച് നടത്തിയ അക്രമത്തിൽ രണ്ട് പേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കർമ സമിതി നടത്തിയ ഹർത്താലിൽ സി.പി.എം പ്രവർത്തകർ ഇവിടെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്തിരുന്നു. ഇതിന്റെ സാക്ഷിയാണ് ആക്രമിക്കപ്പെട്ടെ രണ്ട് പേരും. അക്രമത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ബിജെപി ജില്ലാ സെക്രട്ടറി ജയചന്ദ്രൻ മാസ്റ്റർ പറഞ്ഞു Content Highlights:Two BJP Activists Attacked In Kuttikattoor Kozhikode
from mathrubhumi.latestnews.rssfeed http://bit.ly/2RYQS2m
via
IFTTT
No comments:
Post a Comment