തൊഴില്‍നഷ്ട റിപ്പോര്‍ട്ട് കേന്ദ്രം പൂഴ്ത്തി; സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ അംഗങ്ങൾ രാജിവെച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

തൊഴില്‍നഷ്ട റിപ്പോര്‍ട്ട് കേന്ദ്രം പൂഴ്ത്തി; സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ അംഗങ്ങൾ രാജിവെച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽകമ്മീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങളും രാജിവെച്ചു. സ്വതന്ത്ര അംഗങ്ങളായ പി.സി.മോഹനൻ, ജെ.വി.മീനാക്ഷി എന്നിവരാണ് സർക്കാർ നടപടികളിൽ പ്രതിഷേധമുയർത്തി രാജിവെച്ചത്. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ (എൻ.എസ്.സി) ആക്ടിങ് ചെയർപേഴ്സൺ കൂടിയാണ് പി.സി.മോഹനൻ. ഇവരുടെ രാജിയോടെ എൻ.എസ്.സിയിൽ അവശേഷിക്കുന്നത് ചീഫ് സ്റ്റാറ്റിസ്റ്റിഷ്യൻ പ്രവീൺ ശ്രിവാസ്തവ, നീതി ആയോഗ് സി.ഇ.ഒ.അമിതാഭ് കാന്ത് എന്നിവർ മാത്രമായി. ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ ആദ്യ വാർഷിക റിപ്പോർട്ട് പുറത്തുവിടാത്തതിൽ പ്രതിഷേധിച്ചാണ് ഇവരുടെ രാജിയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് വ്യാപക തൊഴിൽ നഷ്ടമുണ്ടായി, തുടങ്ങി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്.ഇതാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിടാതിരിക്കുന്നതിന്റെ കാരണമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തിൽ കമ്മീഷൻ ഫലപ്രദമല്ലെന്ന് ഞങ്ങൾ കരുതുന്നു. കമ്മീഷന്റെ ഉത്തരവാദിത്വം നിറവേറ്റാൻ ഞങ്ങൾക്ക് സാധിച്ചില്ലെന്ന തോന്നലുണ്ടെന്നും രാജിവെച്ചതിന് ശേഷം മോഹനൻ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു. തിങ്കളാഴ്ചയാണ് ഇരുവരും ഔദ്യോഗികമായി രാജിപ്രഖ്യാപനം നടത്തിയത്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ കീഴിലാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ പ്രവർത്തിക്കുന്നത്. ആകെ ഏഴ് അംഗങ്ങളാണ് കമ്മീഷനിൽ ഉണ്ടാകേണ്ടത്. മൂന്ന് ഒഴിവുകൾ നേരത്തെ തന്നെയുണ്ട്. 2020 വരെയായിരുന്നു മോഹനന്റേയും മീനാക്ഷിയുടേയും കരാർ കാലാവധി. 2017 ജൂണിലാണ് ഇരുവരും സ്വതന്ത്ര അംഗങ്ങളായി കമ്മീഷനിൽ ചേർന്നത്. Content Highlights:2 Top Statisticians Quit as Govt Delays Report on Job Losses After Demonetisation


from mathrubhumi.latestnews.rssfeed http://bit.ly/2UrUtmm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages