മാന്ദ്യപ്പേടി: സ്വര്‍ണവില പവന് 200 രൂപകൂടി 24,600 ആയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

മാന്ദ്യപ്പേടി: സ്വര്‍ണവില പവന് 200 രൂപകൂടി 24,600 ആയി

കൊച്ചി: സ്വർണവില വീണ്ടും കൂടി പവന് 24,600 രൂപയാണ്. 200 രൂപയാണ് ബുധനാഴ്ച കൂടിയത്. കഴിഞ്ഞ ശനിയാഴ്ച ഒറ്റയടിക്ക് പവന് 400 രൂപകൂടിയിരുന്നു. ഇന്നത്തെ നിലവാരപ്രകാരം ഗ്രാമിന് 3075 രൂപയാണ്. ഒരുമാസത്തിനിടെ പവന് 1200 രൂപയോളമാണ് വർധിച്ചത്. പവന് 400 രൂപകൂടി ഉയർന്നാൽ 25,000 എന്ന നാഴികക്കല്ലിലെത്തും സ്വർണവില. അമേരിക്ക ഭരണപ്രതിസന്ധിയിലേയ്ക്കുനീങ്ങുമോയെന്ന ആശങ്കയിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുതിച്ചുയർന്നിട്ടുണ്ട്. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. 2019-20 കാലയളവിൽ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളും വരും ദിനങ്ങളിൽ സ്വർണവിലയിൽ പ്രതിഫലിക്കും. മാന്ദ്യസമയത്ത് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് കൂടാറുണ്ട്. Gold Rates Rise For Second Straight Session


from mathrubhumi.latestnews.rssfeed http://bit.ly/2DJLJTr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages