ഇന്ത്യയ്ക്ക് സ്വന്തം സൈബര്‍ സുരക്ഷാസേന വരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 15, 2019

ഇന്ത്യയ്ക്ക് സ്വന്തം സൈബര്‍ സുരക്ഷാസേന വരുന്നു

ന്യൂഡൽഹി:ഭൂമിയിലൂടെയും കടലിലൂടെയും വായുവിലൂടെയുമൂള്ള ഭീഷണികൾ മാത്രമല്ല സൈബർ ലോകത്തും രാജ്യം ശക്തമായ ഭീഷണി നേരിടുകയാണ്, ചൈന ഉൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നും പാശ്ചാത്യ വികസിത രാജ്യങ്ങളിൽ നിന്നും സൈബർ ഭീഷണി നേരിടുന്നസാഹചര്യത്തിൽ ഇന്ത്യ സ്വന്തമായി സൈബർ പ്രതിരോധ സേന രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ഹെഡ്കോട്ടേഴ്സ് ആസ്ഥാനമാക്കി ഇന്ത്യൻ നാവികസേന, വ്യോമസേന, കരസേന എന്നിവയിൽ നിന്നും 200 ഓളം അംഗങ്ങളെ ഉൾപ്പെടുത്തി ഡിഫൻസ് സൈബർ ഏജൻസി സ്ഥാപിക്കാനാണ് പദ്ധതി. ചെയർമാന്റേയും സ്റ്റാഫ് കമ്മറ്റി ചീഫിന്റേയും നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സേന ദേശീയ സൈബർ സെക്യൂരിറ്റി അഡൈ്വസറുമായി ഒന്നിച്ച് പ്രവർത്തിക്കും. സൈബർ ഇടത്തിൽ നാം ഭീഷണി നേരിടുകയാണ്. ഈ സാഹചര്യത്തിൽ ഒരു സൈബർ ഏജൻസി സ്ഥാപിക്കാൻ ഞങ്ങൾ ആലോചിക്കുകയാണ്. ഇതൊരു ഇന്റർ സർവീസ് ഏജൻസി ആയിരിക്കുമെങ്കിലും പൂർണാർത്ഥത്തിൽ ഒരു സ്വതന്ത്ര സേന ആയിരിക്കില്ല. ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫിന്റെ കീഴിലാവും ഇതിന്റെ പ്രവർത്തനം. സൈബർ മേഖലയിലെ ഭീഷണികൾ നിരീക്ഷിക്കുകയാണ് അവരുടെ ചുമതലയെന്നും ആർമി ഈസ്റ്റേൺ കമാന്റ് ജിഓസി ഇൻ ചീഫ് ലഫ്. ജനറൽ എം.എം നാരാവേൻ പറഞ്ഞു. ഡിഫൻസ് ഏജൻസി സ്ഥാപിക്കാനുള്ള പദ്ധതി ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. തുടക്കത്തിൽ ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ഹെഡ് കോർട്ടേഴ്സ് ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുകയെങ്കിലും പിന്നീട് കരസേന കമാന്റുകൾക്ക് വേണ്ടി പ്രത്യേകം യൂണിറ്റുകളായി മാറും. ഇത് പിന്നീട് രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കും. കഴിഞ്ഞ വർഷം ചേർന്ന സുരക്ഷാ കാബിനറ്റ് കമ്മിറ്റി യോഗത്തിൽ രൂപീകരിക്കാൻ തീരുമാനിച്ച മൂന്ന് പ്രതിരോധ ഏജൻസികളിൽ ഒന്ന് ഡിഫൻസ് സൈബർ ഏജൻസിയാണ്. ഡിഫൻസ് സ്പേയ്സ് ഏജൻസി, സ്പെഷ്യൽ ഓപ്പറേഷൻ ഡിവിഷൻ എന്നിവയാണ് മറ്റുള്ള രണ്ടെണ്ണം. Source: DNA india Content Highlights:India forming Defence Cyber Agency to deal threats


from mathrubhumi.latestnews.rssfeed http://bit.ly/2Fssf7B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages