മുംബൈ: പൊതുമേഖല സ്ഥാപനമായ എൽഐസിയുടെ വിപണി വിഹിതം 70 ശതമാനത്തിന് താഴെയെത്തി. 2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ കണക്കാണിത്. സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ വിഹിതം 2017-18 വർഷത്തിൽ 30.64ശതമാനമായി. 2016-17ൽ 28.19 ശതമാനമായിരുന്നു വിഹിതം. എൽഐസിയുടെ വിപണി വിഹിതം 2017-18 സാമ്പത്തിക വർഷത്തിൽ 69.36ശതമാനമായാണ് താഴ്ന്നത്. മുൻ സാമ്പത്തിക വർഷം ഇത് 71.81 ശതമാനമായിരുന്നു. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യയിൽ പ്രീമയമിനത്തിൽ എട്ട് ശതമാനം വർധനവുണ്ടായപ്പോൾ ആഗോള വ്യാപകമായുള്ള വർധന 0.5ശതമാനം മാത്രമാണ്. content highlight:Life Insurance Corporations market share falls below 70%
from mathrubhumi.latestnews.rssfeed http://bit.ly/2FzQiAY
via
IFTTT
No comments:
Post a Comment