നിരോധിച്ച നോട്ടുകള്‍ മാറിക്കിട്ടാന്‍ ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചയാള്‍ക്ക് 48,000 രൂപ നഷ്ടമായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 15, 2019

നിരോധിച്ച നോട്ടുകള്‍ മാറിക്കിട്ടാന്‍ ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചയാള്‍ക്ക് 48,000 രൂപ നഷ്ടമായി

മുംബൈ: ആർബിഐയുടെ ഹെൽപ് ലൈൻ നമ്പറിലേക്ക് വിളിച്ച എഴുപത്തിനാലുകാരന് ബാങ്ക് അക്കൗണ്ടിൽ നിന്ന് 48,000 രൂപ നഷ്ടമായി. മുംബൈയിൽ മലാഡ് സ്വദേശിയായ വിജയകുമാർ മാർവയ്ക്കാണ് പണം നഷ്ടമായത്.ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം വീട് വൃത്തിയാക്കുന്നതിനിടെയാണ് വിജയകുമാർ വീട്ടിൽ സൂക്ഷിച്ചിരുന്ന 7000 രൂപയുടെ നിരോധിച്ച നോട്ടുകൾ കണ്ടെത്തിയത്. കൈയിൽ കിട്ടിയ നിരോധിച്ച നോട്ടുകൾ എങ്ങനെ മാറ്റിയെടുക്കുമെന്നറിയാൻ റിസർവ് ബാങ്കിന്റെ ഹെൽപ് ലൈൻ നമ്പറിലേക്ക് വിജയകുമാർ വിളിച്ചു. എന്നാൽ തിരച്ചിലിൽ കിട്ടിയ വ്യാജനമ്പറിലേക്കാണ് ഇദ്ദേഹം വിളിച്ചത്. വിളിച്ചയുടൻ ഹെൽപ് ലൈൻ നമ്പറാണെന്ന് കരുതി വിജയകുമാർ കാര്യം അവതരിപ്പിച്ചു. മറുവശത്തുള്ളയാൾ വിജയകുമാറിന്റെ ക്രെഡിറ്റ് കാർഡിന്റെ വിവരങ്ങൾ അന്വേഷിച്ചു. നിരോധിച്ച നോട്ടുകളുടെ തുകയ്ക്കുള്ള പണം നിക്ഷേപിക്കാനാണ് വിവരങ്ങൾ ചോദിക്കുന്നതെന്നും മറുവശത്തുള്ളയാൾ പറഞ്ഞു. ഫോണിലെത്തിയ ഒടിപി ഉൾപ്പെടെയുള്ള വിവരങ്ങൾ വിജയകുമാർ കൈമാറി. നിമിഷങ്ങൾക്കുള്ളിൽ വിജയകുമാറിന്റെ അക്കൗണ്ടിൽ നിന്ന് 48,000 രൂപ പിൻവലിക്കപ്പെട്ടു. കബളിക്കപ്പെട്ടതറിഞ്ഞ വിജയകുമാർ മലാഡ് പോലിസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഓൺലൈൻ തട്ടിപ്പുകാരുടെ ഏറ്റവും പുതിയ രീതിയാണിതെന്ന് മഹാരാഷ്ട്ര സൈബർ വിഭാഗം സൂപ്രണ്ട് ബാൽസിങ് രജ്പുത് അറിയിച്ചു. ഇത്തരത്തിലുള്ള വ്യാജ നമ്പറുകളെ കുറിച്ച് അന്വേഷണം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights: Mumbai man dials 'RBI helpline' to change demonetised currency, loses Rs 48,000


from mathrubhumi.latestnews.rssfeed http://bit.ly/2Fp7R7m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages