കോഴിക്കോട്: അന്തരിച്ച സി.പി.എം നേതാവ് സൈമൺ ബ്രിട്ടോയുടെ മരണം സംബന്ധിച്ച ദുരൂഹത നീക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. സൈമൺ ബ്രിട്ടോയുടെ മരണം സംബന്ധിച്ച് അദ്ദേഹത്തിന്റെ പത്നിയും ചികിത്സിച്ച ഡോക്ടറും ഉന്നയിച്ച സംശയങ്ങൾ ഗൗരവപൂർവം കാണേണ്ടതുണ്ട്. അദ്ദേഹത്തോടൊപ്പം അവസാനസമയത്തുണ്ടായിരുന്നവരുടെ പരസ്പരവിരുദ്ധമായ മൊഴികളും മെഡിക്കൽ റിപ്പോർട്ടുകൾ പാർട്ടിക്കാർ കൈവശപ്പെടുത്തിയതുമെല്ലാം സംശയാസ്പദമാണെന്നും സുരേന്ദ്രൻ പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് കെ.സുരേന്ദ്രൻ ഇക്കാര്യം ആവശ്യപ്പെട്ടത്. കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കേസന്വേഷണത്തിലെ പിഴവുകളെ സംബന്ധിച്ച് അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായം നേരത്തെ വലിയ ചർച്ചയായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥ എഴുതാൻ അഭിമന്യുവിനെ ചുമതലപ്പെടുത്തിയതായുമുള്ള വാർത്തകൾ കേട്ടിരുന്നു. അവസാനകാലത്ത് ബ്രിട്ടോ ദേശീയ പ്രസ്ഥാനങ്ങളുടെ ചില പരിപാടികളിൽ പങ്കെടുത്തതും വലിയ വാർത്തയായിരുന്നു. പ്രതികൂല പരിതസ്ഥിതിയോടു പൊരുതി പൊതുരംഗത്ത് നിത്യവിസ്മയമായി വിരാജിച്ച ബ്രിട്ടോ കേരളത്തിന്റെ ഒരു പൊതുസ്വത്തായിരുന്നു. അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ദുരൂഹത നീങ്ങേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. ഇക്കാര്യത്തിൽ സത്യസന്ധമായ അന്വേഷണത്തിന് സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. Content Highlights:K Surendramn ask More Enquiry on Simon Britio Death
from mathrubhumi.latestnews.rssfeed http://bit.ly/2RYhEbi
via
IFTTT
No comments:
Post a Comment