തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് വ്യാഴാഴ്ച അവതരിപ്പിച്ചത് ആളുകളെ കബളിപ്പിക്കുന്ന ബജറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പഴയ ധനമന്ത്രിമാർ അവതരിപ്പിച്ച ബജറ്റിന്റെ കോപ്പി മാത്രമാണ് ബജറ്റ്. പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടുള്ള യാഥാർഥ്യ ബോധമില്ലാത്ത ബജറ്റാണിത്. കാരുണ്യയെ കൊലപ്പെടുത്തി ഇൻഷുറൻസ് കമ്പനികളുടെ ദയാദാക്ഷിണ്യത്തിന് കാത്തിരിക്കേണ്ട അവസ്ഥ തോമസ് ഐസക്ക് കേരളത്തിലെ ജനങ്ങൾക്ക് വരുത്തിവെച്ചുവെന്നും ചെന്നിത്തല പറഞ്ഞു. ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. എല്ലാം കിഫ്ബി വഴി നടപ്പാക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. പക്ഷെ കിഫ്ബിക്ക് എവിടെ നിന്ന് ഫണ്ട് ലഭ്യമാകുമെന്ന് പറയുന്നില്ല. കോർപറേറ്റുകളെ എതിർത്തിരുന്ന സി.പി.എം കോർപറേറ്റ് നിക്ഷേപം വർധിപ്പിക്കുമെന്നാണ് ബജറ്റിലൂടെ വ്യക്തമാക്കുന്നത്. മത്സ്യതൊഴിലാളികൾക്ക് ബിഗ് സല്യൂട്ട് മാത്രം നൽകുന്ന ബജറ്റ് ഭാവനാ ബജറ്റ് മാത്രമാണെന്നും ചെന്നിത്തല ആരോപിച്ചു. Content Highlights: Kerala Budget Was a Full Flop Ramesh Chennithala
from mathrubhumi.latestnews.rssfeed http://bit.ly/2FZYN9m
via
IFTTT
No comments:
Post a Comment