ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശന വിധിയ്ക്കെതിരായ ഹർജികൾ ഫെബ്രുവരി ആറിന് സുപ്രീം കോടതി പരിഗണിച്ചേക്കും. ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയുള്ള പുനഃപരിശോധന ഹർജികളും കോടതിയലക്ഷ്യ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. അതേസമയം ഹർജികൾ ബുധനാഴ്ച പരിഗണനക്ക് വരുമെന്ന കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുകൾ പുറത്തുവന്നിട്ടില്ല ശബരിമല വിധിക്കെതിരെ അമ്പതോളം പുനഃപരിശോധനാ ഹർജികളാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ റിട്ട് ഹർജികളും ദേവസ്വം ബോർഡിന്റെ സാവകാശ ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഹർജികൾ ജനുവരി 22 നു പരിഗണിക്കുമെന്നാണ് നേരത്തെ അറിയിച്ചതെങ്കിലും ഭരണഘടനാ ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയിൽ ആയതിനാൽ അത് മാറ്റി വെക്കുകയായിരുന്നു. Content Highlights:sabarimala case-supreme Court may consider next Wednesday
from mathrubhumi.latestnews.rssfeed http://bit.ly/2Ro4BLb
via
IFTTT
No comments:
Post a Comment