റിയാദ്: വിദേശത്തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ലെവി അടയ്ക്കുന്നതിന് കൂടുതൽ സാവകാശം വേണമെന്ന് സൗദിയിലെ ചെറുകിട സംരംഭകർ. വ്യാപാരമാന്ദ്യം സ്ഥാപനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭീമമായ സംഖ്യ ലെവി അടയ്ക്കുന്നതിന് സാവകാശം നൽകണമെന്നാണ് സംരംഭകരുടെ ആവശ്യം. വിദേശത്തൊഴിലാളികളും െലവി അടയ്ക്കാനുള്ള ഉത്തരവാദിത്വം തൊഴിലുടമകൾക്കാണ്. കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് ഇത് വലിയ ബാധ്യതയായതോടെ ലെവി അടയ്ക്കുന്നതിന് സാവകാശം അനുവദിച്ചിരുന്നു. ഇതിന്റെ സമയപരിധി വ്യാഴാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ സമയം വേണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടത്. സാമ്പത്തിക ബാധ്യതകളെത്തുടർന്ന് നിരവധി സ്ഥാപനങ്ങൾ പൂട്ടിയിട്ടുണ്ട്. വിപണിയിലെ മാന്ദ്യം പരിഗണിച്ച് ലെവി ഈടാക്കുന്നതിൽ കൂടുതൽ സമയം അനുവദിക്കണമെന്ന് തൊഴിലുടമകൾ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ജനുവരി ഒന്നു മുതലാണ് പരിഷ്കരിച്ച ലെവി സംഖ്യ പ്രാബല്യത്തിൽ വന്നത്. സ്വദേശികളെക്കാൾ കൂടുതൽ വിദേശികൾക്കുള്ള സ്ഥാപനങ്ങൾ ഓരോ വിദേശ തൊഴിലാളിക്കും ഈ വർഷം മുതൽ മാസം 600 റിയാൽ ലെവി അടയ്ക്കണമെന്നാണ് വ്യവസ്ഥ.
from mathrubhumi.latestnews.rssfeed http://bit.ly/2GcT8vY
via
IFTTT
No comments:
Post a Comment