സൗദി അറേബ്യയുടെ ചിറകിനു ശക്തിപകര്‍ന്ന് മഞ്ചേരിക്കാരന്‍; ഹിറ്റ്മാന്‍' ശംസുദ്ദീന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 31, 2019

സൗദി അറേബ്യയുടെ ചിറകിനു ശക്തിപകര്‍ന്ന് മഞ്ചേരിക്കാരന്‍; ഹിറ്റ്മാന്‍' ശംസുദ്ദീന്‍

മലപ്പുറം: ക്രിക്കറ്റിൽ പിച്ചവെച്ചുതുടങ്ങുന്ന സൗദി അറേബ്യയുടെ ചിറകിനു ശക്തിപകർന്ന് മഞ്ചേരിക്കാരൻ ശംസുദ്ദീൻ. ഒമാനിൽ നടന്ന എ.സി.സി. വെസ്റ്റേൺ റീജൺ ട്വന്റി ട്വന്റി ടൂർണമെന്റിൽ സൗദി കിരീടം ഉയർത്തിയപ്പോൾ അമരത്തുണ്ടായിരുന്നത് ശംസുദ്ദീനായിരുന്നു. സൗദി ട്വന്റി ട്വന്റി ക്രിക്കറ്റ് ടീമിൽ ഇടംനേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ഖ്യാതിയും ഇതോടെ ഈ മഞ്ചേരിക്കാരൻ സ്വന്തമാക്കി. ഖത്തറായിരുന്നു ഫൈനലിൽ എതിരാളികൾ. 48 പന്തിൽ 88 റൺസടിച്ച ശംസുദ്ദീനായിരുന്നു ഫൈനലിലെ താരം. ആറു സിക്സറും എട്ട് ഫോറും ഉൾപ്പെട്ടതായിരുന്നു ഇന്നിങ്സ്.ഐ.സി.സിയുടെ ട്വന്റി ട്വന്റി പദവി ലഭിച്ചതിനുശേഷമുള്ള സൗദി അറേബ്യയുടെ ആദ്യ ചാമ്പ്യൻഷിപ്പായിരുന്നു ഒമാനിൽ നടന്നത്. ഏറെ പ്രത്യേകതകളുള്ള ചാമ്പ്യൻഷിപ്പിലെ കിരീടം സൗദിക്ക് സമ്മാനിച്ചത് മുന്നോട്ടുകുതിക്കാനുള്ള ഇന്ധനമാണ്. സൗദിയിലെ മലയാളി ക്രിക്കറ്റ് ക്ലബ്ബായ കേരള നൈറ്റ് റൈഡേഴ്സിലായിരുന്നു ശംസുദ്ദീൻ കളിച്ചത്. സൗദി ക്രിക്കറ്റ് സെന്ററിനു കീഴിലുള്ള വെസ്റ്റേൺ പ്രൊവിൻസ് ക്രിക്കറ്റ് അസോസിയേഷന്റെ ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഒരു ഡബിൾ സെഞ്ചുറിയും മൂന്ന് സെഞ്ചുറിയുമടക്കം ഈ സീസണിൽ എഴുനൂറിലധികം റൺസ് വാരിക്കൂട്ടി. രണ്ടുതവണ ടൂർണമെന്റിലെ മികച്ച കളിക്കാരനുമായി. നാട്ടിൽ മാക്സ് ക്ലബ്ബ് ആലുങ്ങലിനായി കളിക്കുന്നതിനിടെയാണ് പ്രവാസജീവിതത്തിലേക്ക് പറിച്ചുനട്ടത്. മരുഭൂമിയിലേക്ക് വിമാനം കയറുമ്പോൾ ക്രിക്കറ്റ് ഒരു സ്വപ്നം മാത്രമാകുമോ എന്നായിരുന്നു പേടി. എന്നാൽ കേരള നൈറ്റ് റൈഡേഴ്സ് അവസരങ്ങളുടെ വാതിൽ തുറന്നിട്ടു. ശംസുദ്ദീന്റെ ആത്മാർഥതയ്ക്ക് നൈറ്റ് റൈഡേഴ്സ് നൽകിയ സമ്മാനം ക്യാപ്റ്റന്റെ ബാഡ്ജായിരുന്നു. ക്രിക്കറ്റ് എന്ന വികാരം ഉള്ളിലൊതുക്കി നടക്കുന്നതിനിടെ ഹൗസ് ഡ്രൈവർ, സെയിൽസ്മാൻ തുടങ്ങി പല ജോലികളും ഇതിനകം സൗദിയിൽ ചെയ്തിട്ടുണ്ട്. പ്രവാസത്തിന്റെ പിരിമുറുക്കത്തിലും ക്രിക്കറ്റ് എന്ന മോഹം ഉപേക്ഷിക്കാൻ ശംസുദ്ദീൻ തയ്യാറായില്ല. മംഗലശ്ശേരി എങ്കലാംപുറത്ത് അബ്ദുള്ളയുടെയും മറിയയുടെയും മകനാണ്. Content Highlights:Saudi arabia-cricket-shamsudheen-manjeri


from mathrubhumi.latestnews.rssfeed http://bit.ly/2CVwEML
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages