നവോത്ഥാന സന്ദേശമുയര്‍ത്തി വനിതാ മതിലുയര്‍ന്നു; അണിനിരന്നത് ലക്ഷങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

നവോത്ഥാന സന്ദേശമുയര്‍ത്തി വനിതാ മതിലുയര്‍ന്നു; അണിനിരന്നത് ലക്ഷങ്ങള്‍

തിരുവനന്തപുരം: നവോത്ഥാന സന്ദേശം ഉയര്‍ത്തി സംസ്ഥാനത്ത് വനിതാ മതില്‍ ഉയര്‍ന്നു. കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമ വരെ 620 കിലോമീറ്ററാണ് വനിതാ മതില്‍ ഉയര്‍ന്നത്. വൈകുന്നേരം നാല് മണി മുതല്‍ 4.15 വരെയായിരുന്നു വനിതാ മതില്‍. കാസര്‍ഗോഡ് മന്ത്രി കെ.കെ ശൈലജ വനിതാ മതിലില്‍ ആദ്യ കണ്ണിയായപ്പോള്‍ തിരുവനന്തപുരത്ത് വൃന്ദ കാരാട്ട് അവസാന കണ്ണിയായി.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ റോഡിന്റെ ഇടത് വശത്താണ് വനിതാ മതില്‍ ഉയര്‍ന്നത്. മൂന്ന് മണിയോടെ തന്നെ പങ്കെടുക്കുന്ന സ്ത്രീകളെല്ലാം തോളോട് തോള്‍ ചേര്‍ന്ന് അണിനിരന്നു. 3.45ഓടെ റിഹേഴ്‌സല്‍ പൂര്‍ത്തിയായി. കൃത്യം നാല് മണിക്ക് വനിതാ മതില്‍ ഉയര്‍ന്നു. അതാത് സ്ഥലങ്ങളില്‍ മുഖ്യ ചുമതലയുള്ളവര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കല്ലുമാല സമരം, മാറുമറയ്ക്കല്‍ സമരം തുടങ്ങി സംസ്ഥാന ചരിത്രത്തിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വനിതാ മതിലിന്റെ പ്രതിജ്ഞ തയ്യാറാക്കിയിരുന്നത്.

കൃത്യം 04.05ന് വനിതാ മതിലിന്റെ പ്രതിജ്ഞ കഴിഞ്ഞു. തുടര്‍ന്ന് പൊതുയോഗങ്ങള്‍ ആരംഭിച്ചു. വെള്ളയമ്പലത്തെ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു. വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയില്‍ മുഖ്യമന്ത്രി മാല ചാര്‍ത്തിയതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയും വി.എസ് അച്യുതാനന്ദന്റെ ഭാര്യയും അടക്കം സി.പി.എം, സി.പി.ഐ നേതാക്കളുടെ കുടുംബാംഗങ്ങളും മന്ത്രിമാരുടെ കുടുംബാംഗങ്ങളും വനിതാ മതിലില്‍ പങ്കെടുത്തു. [IMG]

പ്രമുഖര്‍ വനിതാ മതിലില്‍ അണിനിരന്നു. കലക്ടര്‍ വാസുകി തൃശൂരില്‍ വനിതാ മതിലില്‍ അണിനിരന്നു. നടി കെ.പി.എ.സി ലളിത, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടിമാരായ റിമ കല്ലിങ്കല്‍, ദിവ്യ ഗോപിനാഥ്, വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു. ആലപ്പുഴയില്‍ പ്രീതി നടേശന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോഴിക്കോട് കെ. അജിത മുഖ്യ പങ്കാളിത്തം വഹിച്ചു. വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ കൊച്ചിയില്‍ പങ്കാളിയായി.

വനിതാ മതിലിന് പിന്തുണ അറിയിച്ച് പുരുഷന്‍മാര്‍ റോഡിന് എതിര്‍ വശത്ത് അണിനിരന്നു. ചില ഇടങ്ങളില്‍ ക്രൈസ്തവ പുരോഹിതര്‍ അടക്കം സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ പിന്തുണ അറിയിച്ച് എത്തി. ശബരിമല വിധി വിവാദമായിരിക്കെ ഡിസംബര്‍ ഒന്നിന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സമുദായ സംഘടനകളുടെ യോഗത്തിലാണ് വനിതാ മതില്‍ എന്ന ആശയം ഉയര്‍ന്നത്. കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാര്‍ കണ്‍വീനറും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും മറ്റ് സമുദായ സംഘടനാ പ്രതിനിധികള്‍ അംഗങ്ങളുമായ കമ്മറ്റിക്കായിരുന്നു മുഖ്യ സംഘാടന ചുമതല.



from mangalam.com http://bit.ly/2F37ZIZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages