പുതുവത്സര ദിനത്തില്‍ നിഫ്റ്റി 10,900ന് മുകളില്‍ ക്ലോസ് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

പുതുവത്സര ദിനത്തില്‍ നിഫ്റ്റി 10,900ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിലായിരുന്ന വിപണിയെ അവസാന മണിക്കൂറിൽ കാളകൾ പിടിച്ചെടുത്തു. വ്യാപാരത്തിനിടെ നിഫ്റ്റി 10,900 ഭേദിച്ചു. സെൻസെക്സാകട്ടെ 36,000ന് മുകളിലുമെത്തി. വാഹനം, ഉപഭോഗം എന്നീ വിഭാഗങ്ങളിലെ ഓഹരികളൊഴികെ മിക്കവാറും സെക്ടറുകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 186.24 പോയന്റ് നേട്ടത്തിൽ 36,254.57ലും നിഫ്റ്റി 47.60 പോയന്റ് ഉയർന്ന് 10,910.10 പോയന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1437 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1091 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, യെസ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, ഹീറോ മോട്ടോർകോർപ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഹിൻഡാൽകോ, വിപ്രോ, ഒഎൻജിസി, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. content highlight:Nifty regains 10,900


from mathrubhumi.latestnews.rssfeed http://bit.ly/2VfVTlc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages