നവോത്ഥാന സന്ദേശമുയര്‍ത്തി വനിതാ മതിലുയര്‍ന്നു; അണിനിരന്നത് ലക്ഷങ്ങള്‍
തിരുവനന്തപുരം: നവോത്ഥാന സന്ദേശം ഉയര്‍ത്തി സംസ്ഥാനത്ത് വനിതാ മതില്‍ ഉയര്‍ന്നു. കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമ വരെ 620 കിലോമീറ്ററാണ് വനിതാ മതില്‍ ഉയര്‍ന്നത്. വൈകുന്നേരം നാല് മണി മുതല്‍ 4.15 വരെയായിരുന്നു വനിതാ മതില്‍. കാസര്‍ഗോഡ് മന്ത്രി കെ.കെ ശൈലജ വനിതാ മതിലില്‍ ആദ്യ കണ്ണിയായപ്പോള്‍ തിരുവനന്തപുരത്ത് വൃന്ദ കാരാട്ട് അവസാന കണ്ണിയായി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ റോഡിന്റെ ഇടത് വശത്താണ് വനിതാ മതില്‍ ഉയര്‍ന്നത്.
ജി.എസ്.ടി കുറച്ചിട്ടും നേട്ടം ലഭിക്കാതെ ഉപഭോക്താക്കള്‍
[IMG]
കോട്ടയം: ജി.എസ്.ടി നിരക്കിളവ് ഉപഭോക്താവിലേക്ക് എത്താതിരിക്കാന്‍ വന്‍ തട്ടിപ്പ്. ഇക്കഴിഞ്ഞ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഡിജിറ്റല്‍ ക്യാമറകളുടെ ജി.എസ്.ടി നിരക്ക് 28 ശതമാനമായിരുന്നത് 18 ശതമാനമായി കുറച്ചിരുന്നു. ജനുവരി ഒന്നിന് പുതിയ നികുതി നിരക്ക് നിലവില്‍ വന്നു. എന്നാല്‍ നികുതി കുറച്ചതിന്റെ യാതൊരു നേട്ടവും ഉപഭോക്താവിലേക്ക് എത്തുന്നില്ല. ജി.എസ്.ടി കുറച്ചതിലൂടെ ഉപഭോക്താവിന് കുറവ് വരേണ്ട തുക ക്യാമറയുടെ അടിസ്ഥാന നിരക്കില്‍ കൂട്ടിയിട്ടാണ് കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നത്.
ബ്രിട്ടോയുടെ ഭൗതികദേഹം മെഡിക്കല്‍ കോളജിന് നല്‍കും; അന്തിമോപചാരത്തിന് പൂക്കള്‍ വേണ്ട
[IMG]
കൊച്ചി: ഇന്നലെ അന്തരിച്ച സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോയുടെ ഭൗതികദേഹം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കും. ബ്രിട്ടോയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തേണ്ടത് റീത്തുകള്‍ ഇല്ലാതെയായിരിക്കണം. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് ആണ് ഇക്കാര്യം ഫേ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.ബ്രിട്ടോ നേരത്തെ ഭാര്യ സീനയോട് പറഞ്ഞപ്രകാരമാണ് ഈ തീരുമാനം. കളമശേരി മെഡിക്കല്‍ കോളജിനായിരിക്കും ശരീരം കൈമാറുന്നത്.
ബുലന്ദ്ശഹര്‍ കലാപത്തില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ വെട്ടിയയാള്‍ അറസ്റ്റില്‍
[IMG]
ലക്‌നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിനിടെ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ മഴുകൊണ്ട് വെട്ടിയയാള്‍ അറസ്റ്റില്‍.ഡിസംബര്‍ മൂന്നിന് ആള്‍ക്കൂട്ട ആക്രമണത്തിനിടെ ഇന്‍സ്‌പെക്ടറെ പിന്തുടര്‍ന്ന് മഴുകൊണ്ട് വെട്ടിയ കൗല എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ സുബോധ് കുമാറിന്റെ തലയില്‍ മഴുകൊണ്ട് വെട്ടുകയും കൈ വിരലുകള്‍ അരിഞ്ഞെടുക്കുകയും ചെയ്തിരുന്നു. വെടിയേല്‍ക്കുന്നതിന് അല്‍പം മുമ്പാണ് സുബോധ് കുമാര്‍ സിങ് മഴുകൊണ്ടും ആക്രമിക്കപ്പെട്ടത്.
വിഖ്യാത ബോളിവുഡ് തിരക്കഥാകൃത്തും നടനുമായ കാദര്‍ ഖാന്‍ അന്തരിച്ചു
[IMG]
വിഖ്യാത ബോളിവുഡ് താരവും തിരക്കഥാകൃത്തുമായ കാദര്‍ ഖാന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കാനഡയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. കഴിഞ്ഞ ദിവസം ഇദ്ദേഹം മരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മരിച്ചുവെന്ന ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിരിക്കുന്നത്. അദ്ദേഹം മരിച്ചെന്ന വാര്‍ത്ത മകന്‍ സര്‍ഫറാസ് നിഷേധിച്ചിരുന്നു. പിന്നീട് ഇന്ന് പുലര്‍ച്ചെ മരിച്ചതായി അദ്ദേഹം തന്നെ പറയുകയായിരുന്നുവെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
from mangalam.com http://bit.ly/2GMO6YQ
via IFTTT
No comments:
Post a Comment