ആലപ്പുഴ: ഹെൽമെറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ചതിന് യു പ്രതിഭാ എംഎൽഎയ്ക്കെതിരെ കേസെടുത്തതിനെ തുടർന്ന് കായംകുളം പോലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെയെത്തി എംഎൽഎ 100 രൂപ പിഴയടച്ചു. വനിതാ മതിലിന്റെ പ്രചരണാർഥം നടത്തിയ സ്കൂട്ടർ റാലിക്കിടെയാണ് പ്രതിഭ ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചത്. തിങ്കളാഴ്ചയാണ് വനിതാമതിലിന്റെ പ്രചാരണത്തിനായി കായംകുളത്ത് സ്കൂട്ടർ റാലി സംഘടിപ്പിച്ചത്. റാലിയിൽ പങ്കെടുത്ത സ്ത്രീകൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. റാലിയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചു വന്നതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. Prathibha MLA, Women Wall,Prathibha MLA remits fine, not wearing helmet
from mathrubhumi.latestnews.rssfeed http://bit.ly/2SxiUhY
via
IFTTT
No comments:
Post a Comment