വനിതാമതില്‍ പൊളിക്കാന്‍ കല്ലേറും പുല്ലിന് തീയിടലും, കാസര്‍കോട്ട് സംഘര്‍ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

വനിതാമതില്‍ പൊളിക്കാന്‍ കല്ലേറും പുല്ലിന് തീയിടലും, കാസര്‍കോട്ട് സംഘര്‍ഷം

ചേറ്റുകുണ്ട്: കാസർകോട് വനിതാമതിലിനിടെ സംഘർഷം. കാഞ്ഞങ്ങാടിന് സമീപം ചേറ്റുകുണ്ടിൽ ഒരുവിഭാഗം ബിജെ.പി ആർഎസ്എസ് പ്രവർത്തകർ റോഡ് കൈയേറി ഉപരോധിച്ചതോടെ 300 മീറ്റർ ഭാഗത്ത് മതിൽ തീർക്കാൻ കഴിഞ്ഞില്ലെന്നാണ് വിവരം. മതിൽ തുടങ്ങുന്നതിന് മുമ്പുതന്നെ ബിജെപി- ആർഎസ്എസ് പ്രവർത്തകർ സംഘടിച്ചെത്തി.വനിതാമതിലിനെത്തിയവർക്കെതിരെ കല്ലെറിയുകയും തുടർന്ന് റോഡ് സൈഡിലുള്ള പുല്ലിന് തീയിടുകയും ചെയ്തു. റെയിൽവേ ലൈനിനോട് ചേർന്നുള്ള ഭാഗത്താണ് തീയിട്ടത്. ഇതേതുടർന്ന് കനത്ത പുക ഇവിടെ വ്യാപിക്കുകയുംവനിതാമതിലിനെത്തിയവർക്ക് ഇവിടെ നിൽക്കാൻ സാധിക്കാതെ വരികയും ചെയ്തു. പോലീസും ഫയർ ഫോഴ്സുമെത്തി തീയണയ്ക്കാനും സംഘർഷമൊഴിവാക്കാനും ശ്രമിക്കുകയാണ്. പുക വ്യാപിച്ചതിനെ തുടർന്ന് അരക്കിലോമീറ്ററോളം ദൂരം വനിതാമതിൽ തീർക്കാൻ സാധിച്ചില്ല. കനത്ത കല്ലേറ് നടന്നതായും റിപ്പോർട്ടുണ്ട്. വാഹനങ്ങൾ തടയുകയും ചെയ്തു. അയ്യപ്പജ്യോതിയിൽ പങ്കെടുക്കാൻ ഈ ഭാഗത്തുനിന്ന് പോയവർക്ക് നേരെയാണ് കഴിഞ്ഞ ദിവസം കണ്ണൂരിൽ ആക്രമണമുണ്ടായത്. ഇതിനുള്ള പ്രതികാരമാണ് ഇന്നത്തെ സംഭവങ്ങളെന്നാണ് സൂചന. സംഘർഷം നിയന്ത്രിക്കാൻ പോലീസ് ലാത്തി വീശി. വനിതാ മതിലിന്റെ ഭാഗമായുള്ള കാസർകോട്ടെ പൊതുസമ്മേളനം വെട്ടിച്ചുരുക്കി മന്ത്രി ഇ ചന്ദ്രശേഖരൻ അടക്കമുള്ളവ ഇടത് മുന്നണി നേതാക്കൾ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. Content Highlights:Women Wall Clash between cpm and bjp workers in Kasarkode


from mathrubhumi.latestnews.rssfeed http://bit.ly/2AqN13m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages