കോഴിക്കോട്: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ശബരിമല കർമ സമിതി പ്രഖ്യാപിച്ച ഹർത്താലിൽ പരക്കെ അക്രമം. തൃശ്ശൂർ വാടാനപ്പള്ളിയിൽ മൂന്ന് ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു. എൻഡിഎഫ്-ബിജെപി സംഘർഷത്തിനിടെയാണ് കുത്തേറ്റത്. പാലക്കാട് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ് അടിച്ചുതകർത്തു. ഇന്നലെ മുതൽ വാടാനപ്പള്ളിയിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥയുടെ തുടർച്ചയായാണ് ഇന്ന് ബിജെപി പ്രവർത്തകർക്ക് കുത്തേറ്റത്. ശ്രീജിത്ത്, സുജിത്ത്, രതീഷ് എന്നിവർക്കാണ് കുത്തേറ്റത്.ഇന്ന് ബിജെപി പ്രവർത്തകർ പ്രകടനമായെത്തിയപ്പോൾ എസ്ഡിപിഐ പ്രവർത്തകർ കല്ലെറിയുകയായിരുന്നു. തുടർന്നാണ് സംഘർഷമുണ്ടായത്.കുത്തേറ്റവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎമ്മിന്റെ വടക്കാഞ്ചേരി ഓഫീസിനു നേരെ ആക്രമണം ഉണ്ടായി.കനത്ത സുരക്ഷയാണ് തൃശ്ശൂർ ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് മണിക്കൂറുകളായി സംഘർഷാവസ്ഥ തുടരുകയാണ്. കൽപാത്തി ഭാഗത്താണ് അക്രമ സംഭവങ്ങൾ കൂടുതലായി നടന്നത്. കർമസമിതിയുടെ പ്രകടനത്തിനു നേരെ കല്ലേറുണ്ടായതാണ് അക്രമത്തിന് തുടക്കമായത്. വിക്ടോറിയ കോളേജ് ഹോസ്റ്റൽ അടിച്ചുതകർത്തു. തുടർന്ന് വിക്ടോറിയ കോളേജിന് അടുത്തുള്ള സിപിഐ ഓഫീസ് തകർത്തു. ഫർണിച്ചറുകളും വാഹനങ്ങളും തകർത്തു. തുടർന്ന് പോലീസ് എത്തി ടിയർ ഗ്യാസ് പ്രയോഗിക്കുകയും ലാത്തി വീശി പ്രവർത്തകരെ ഓടിക്കുകയും ചെയ്തു. നിരവധി അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒറ്റപ്പാലത്തും സംഘർഷമുണ്ടായി. പാലക്കാട് എസ്പി അടക്കം നിരവധി പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് മിഠായിത്തെരുവിൽ തുറന്ന കടകൾ അടപ്പിക്കാൻ മിഠായിത്തെരുവിലെത്തിയ ബിജെപി-ആർഎസ്എസ് പ്രവർത്തകരും വ്യാപാരികളും തമ്മിൽ സംഘർഷമുണ്ടായി. മിഠായിത്തെരുവിനു സമീപത്തെ കോയെങ്കോ ബസാറിലെ അഞ്ചിലധികം കടകൾ അക്രമികൾ അടിച്ചുതകർത്തു. പ്രകടനമായെത്തിയ ഹർത്താൽ അനുകൂലികൾ തുറന്ന കട അടപ്പിക്കാൻ ശ്രമിച്ചെങ്കിലും വ്യാപാരികൾ തടഞ്ഞു. തുടർന്നാണ് സംഘർഷത്തിലേയ്ക്കു നീങ്ങിയത്. ആദ്യം നിഷ്ക്രിയമായി നിന്ന പോലീസ് പിന്നീട് അക്രമികൾക്കുനേരെ ലാത്തി വീശി. അക്രമികളായ അറുപതോളം പേരെ അറസ്റ്റ് ചെയ്തു നീക്കി. മാധ്യമപ്രവർത്തകർക്കുനേരെ തിരുവനന്തപുരത്ത് നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് റിപ്പോർട്ടിങ് നിർത്തിവെച്ചു. സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് ബിജെപി-ആർഎസ്എസ് പ്രവർത്തകർ നടത്തിയ മാർച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കുനേരെയാണ് ആക്രമണമുണ്ടായത്. Content Highlights:BJP hartal, sabarimala women entry, RSS, bjp hartal
from mathrubhumi.latestnews.rssfeed http://bit.ly/2LMsVFm
via
IFTTT
No comments:
Post a Comment