തിരുവനന്തപുരം: സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും അതിനെതിരേ ബിജെപി നടത്തുന്നത് സുപ്രീംകോടതിയെ വെല്ലുവിളിച്ചുള്ള ഹര്‍ത്താലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മുതല്‍ നടന്ന അക്രമങ്ങളില്‍ പോലീസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, വഴിയാത്രക്കാര്‍, സ്ത്രീകള്‍ എന്നിവരെല്ലാം ആക്രമിക്കപ്പെടുന്ന സ്ഥിതിയാണെന്നും അക്രമത്തില്‍ ഇതുവരെ 39 പോലീസുകാര്‍ക്ക് പരിക്കേറ്റെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
നിരധികടകള്‍ക്കും ഓഫീസുകള്‍ക്കും പുറമേ 79 കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളും പോലീസ് വാഹനങ്ങളും തകര്‍ക്കുകയും ഓഫീസുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മുതല്‍ വ്യാപകമായി അക്രമം നടക്കുകയാണ്. അക്രമിക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. വനിതാമാധ്യമ പ്രവര്‍ത്തകരും അക്രമിക്കപ്പെടുന്നു. നിരവധി കടകളും സംഘപരിവാറുകാര്‍ തകര്‍ത്തു. സിപിഎമ്മിന്റെയും സിപിഐ യുടേയും ഓഫീസുകള്‍ വ്യാപകമായി അക്രമിക്കപ്പെട്ടു. ചില ഓഫീസുകള്‍ കത്തിച്ചു.
സ്വകാര്യ ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന്റെ ഉണ്ണിയപ്പം കൗണ്ടര്‍ അടിച്ചുപൂട്ടിക്കുന്ന തരത്തിലാണ് ആക്രമണം ഉണ്ടായത്. മീഡിയാ വണ്‍, കൈരളി, ഡക്കാന്‍ ക്രോണിക്കിള്‍, മാതൃഭൂമി തുടങ്ങി നിരവധി ചാനലുകള്‍ ആക്രമിക്കപ്പെട്ടു.
വനിതാമതിലില്‍ പങ്കെടുത്തതിന് മാവേലിക്കരയില്‍ ഒരു സ്ത്രീയുടെ കട അടിച്ചു തകര്‍ത്തു. നവോത്ഥാന പ്രചരണ സമിതി പ്രസിഡന്റ് സ്ഥാനം വഹിച്ച് മാരാരിക്കുളത്ത് ബിജെപി നേതൃത്വത്തില്‍ വെള്ളാപ്പള്ളിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. കരുനാഗപ്പള്ളിയില്‍ കടകള്‍ അടിച്ചു തകര്‍ത്തു. നാലു പോലീസ് ജീപ്പ് തകര്‍ത്തു. ഒരു പോലീസ് ജീപ്പിന്റെ ഗ്‌ളാസ്് അടിച്ചു തകര്‍ത്തു. മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു.
സിപിഎമ്മിന്റെ വെള്ളനാട് പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ത്തു. പോലീസുകാരെ പ്രത്യേകമായി ലക്ഷ്യമിട്ടു. ഗുരുവായൂര്‍ ടൗണ്‍ സിഐ കല്ലേറില്‍ ഗുരുതര പരിക്കേറ്റു. ശാസ്താംകോട്ടയില്‍ 4 കെഎസ്ആര്‍ടിസി 1 പ്രൈവറ്റ് ബസ് ആക്രമിക്കപ്പെട്ടു. പെരിന്തല്‍ മണ്ണയിലും ബസ് ആക്രമിച്ചു. തൃശൂര്‍ ഒരാളുടെ വീഡിയോ ക്യാമറ നിലത്തെറിഞ്ഞു നശിപ്പിച്ചു. ചാലക്കുടിയില്‍ അഭിഭാഷകന്റെ കാര്‍ ആക്രമിക്കപ്പെട്ടു. കാറിലുണ്ടായിരുന്ന ഭാര്യയുടെ കൈയ്ക്ക് പിടിച്ചു. പത്തനംതിട്ട മാരാമണില്‍ കെഎസ്ആര്‍ടി സി ബസ് ആക്രമിച്ചു.
വടക്കേക്കര വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചു. പെരിന്തല്‍മണ്ണയില്‍ കെഎസ്ആര്‍ടിസി ബസ് അടിച്ചു തകര്‍ത്തു. പാലക്കാട് ബസ് തകര്‍ത്തു. പത്തനംതിട്ട ആറന്മുളയില്‍ സിപിഎം ഓഫീസിന് കല്ലെറിഞ്ഞു ഗ്‌ളാസ് പൊട്ടിച്ചു. കൊടിമരം നശിപ്പിച്ചു. അവിടെ ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. പ്രവച്ചമ്പലത്ത് രണ്ടു കെഎസ്ആര്‍ടിസി ബസുകള്‍ ആക്രമിക്കപ്പെട്ടു. തൊടുപുഴയിലും ആക്രമണം നടന്നു. സിഐടിയു സംസ്ഥാന കമ്മറ്റിയംഗത്തിനെ പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ ടൗണില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. വിഴിഞ്ഞത്ത് സിപിഎം ഓഫീസിന് കല്ലേറ് നടന്നു. ശ്രീകാര്യം സിപിഐ ഓഫീസിന് നേരെയും ആക്രമണം നടന്നതായി പിണറായി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ കയറ്റുക എന്നത് സര്‍ക്കാരിന്റെ നയമല്ല. എന്നാല്‍ കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.
നവമാധ്യമങ്ങളില്‍ പ്രശ്‌നം കൂട്ടാന്‍ ശ്രമിക്കുന്നവര്‍ അത് ഉപേക്ഷിക്കാന്‍ തയ്യാറാകണം. കേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ വനിതാമതില്‍ പുതിയ അധ്യായമാണ് രചിച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ ജനപിന്തുണയുണ്ടായി. നവോത്ഥാന ചര്‍ച്ച കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നല്ല രീതിയില്‍ ഇളക്കി മറിച്ചു. ഇതൊരു പ്രധാന അജണ്ഡയായി മാറും. കേരളം ഇപ്പോള്‍ എത്തിയിടത്ത് എങ്ങിനെയെത്തിയെന്ന് മനസ്സിലാക്കാനുള്ള പാഠശാലയായി ഇതിനെ കാണണം. എല്ലാമേഖലയിലും സ്ത്രീപുരുഷ സമത്വം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കും.
കേരളത്തിലെ ദശലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുത്ത പരിപാടിയെ പോലും അക്രമിക്കാനാണ് ചിലര്‍ ശ്രമിച്ചത്. വനിതകള്‍ എത്തും മുമ്പ് മതില്‍ നില്‍ക്കേണ്ട സ്ഥലത്ത് തീയിട്ടു. മുളകുപൊടിയും ഇട്ടു. വാഹനങ്ങളില്‍ എത്തിയ സ്ത്രീകളെ അവിടെ ഇറങ്ങാന്‍ അനുവദിച്ചില്ല. ഇറങ്ങിയ വനിതകള്‍ക്ക് നേരെ കല്ലേറ് നടത്തി. അവിടെയെത്തിയ പ്രവര്‍ത്തകരെയും പോലീസിനെയും ആക്രമിക്കപ്പെടുന്ന നടപടി മതിലില്‍ ഉണ്ടായിരുന്നു.
ആക്രമണം വേണമെന്നുള്ളത് നേരെത്തെ ആസൂത്രണം ചെയ്തു. സംഘപരിവാറിന്റെ സംഘടിത ആസൂത്രിത ആക്രമണമാണ് കാസര്‍ഗോട്ട് ഉണ്ടായത്. സംഘപരിവാര്‍ ആക്രമണം ഉണ്ടായപ്പോള്‍ യുഡിഎഫ് പ്രതികരിച്ചില്ല. സ്വാഭാവികം എന്നാണ് പ്രതികരിച്ചത്.
മുസ്‌ളീംലീഗ് എംപിമാര്‍ നിയമനിര്‍മ്മാണം നടത്തുമെന്നും ഹിന്ദു ഐക്യവേദി നേതാവ് രണ്ടാം കേരളവിമോചന സമരം ഉണ്ടാകുമെന്നാണ് പറഞ്ഞത്. എന്നാല്‍ രണ്ടുപേരും ഒരേ നിലപാട് എടുത്തു. വനിതാമതില്‍ ഇത്തരം ശക്തികള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു. കോടതിവിധിയെക്കാളും ഭരണഘടനയെക്കാളും പ്രധാന്യമാണ് വിശ്വാസമെന്നാണ് ചിലര്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com http://bit.ly/2VnaGuF
via IFTTT
No comments:
Post a Comment