മിഠായിത്തെരുവിലുള്ള ക്ഷേത്രത്തില്‍ നിന്നും ഇരുമ്പുദണ്ഡും കൊടുവാളും; നാല് വിഎച്ച്പികാരെ പിടികൂടി, ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

മിഠായിത്തെരുവിലുള്ള ക്ഷേത്രത്തില്‍ നിന്നും ഇരുമ്പുദണ്ഡും കൊടുവാളും; നാല് വിഎച്ച്പികാരെ പിടികൂടി, ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു

കോഴിക്കോട്: ഹര്‍ത്താലിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരും വ്യാപാരികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്ന മിഠായിത്തെരുവിലെ ക്ഷേത്രത്തില്‍ നിന്ന് ഇരുമ്പുദണ്ഡും കൊടുവാളും അടക്കമുള്ള ആയുധങ്ങള്‍ പിടികൂടി. മിഠായിത്തെരുവിലുള്ള ശ്രീഗണപതി മാരിയമ്മന്‍ ക്ഷേത്രത്തിന്റെ വളപ്പില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങളാണ് പിടിച്ചെടുത്തത്. ഇവിടെ ഒളിച്ചിരുന്ന 4 വിഎച്ച്പികാരെ പിടികൂടി. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു.

വിഎച്ച്പിയുടെ കാര്യാലയം കൂടിയാണ് ക്ഷേത്രം. രാവിലെ ഹര്‍ത്താലിനെ തള്ളി മിഠായി തെരുവില്‍ നിരവധി കടകള്‍ തുറന്നിരുന്നു. ഇത് പ്രതിഷേധവുമായി എത്തിയ ബിജെപിക്കാര്‍ അടപ്പിക്കാന്‍ ശ്രമിച്ചത് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. തുറന്നു പ്രവര്‍ത്തിച്ച കടകള്‍ക്ക് നേരെ കല്ലേറുണ്ടായി. പോലീസ് നോക്കി നില്‍ക്കെയായിരുന്നു ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. അക്രമണത്തില്‍ വന്‍ നഷ്ടമുണ്ടായെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. ആക്രമിച്ചവരുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കുമെന്നും വ്യാപാരികള്‍ വ്യക്തമാക്കി.

ഹര്‍ത്താലിനെ തള്ളിയ വ്യാപാരികള്‍ കൂട്ടമായി എത്തിയാണ് കടകള്‍ തുറന്നത്. വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസുറുദ്ദീന്റെ കടയാണ് ആദ്യം തുറന്നത്. പിന്നാലെ മറ്റുള്ള കടകളും തുറന്നു. പോലീസിന്റെ വലിയ സംഘം തന്നെ ഇവിടെ തമ്പടിച്ചിട്ടുണ്ടായിരുന്നു.കടകള്‍ തുറന്നതിന് പിന്നാലെ എത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു.



from mangalam.com http://bit.ly/2RpBP0R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages