കണ്ണൂർ/കോഴിക്കോട്/അടൂർ: ഹർത്താലിന് പിന്നാലെ കണ്ണൂരും പത്തനംതിട്ടയിലെ അടൂരും അക്രമങ്ങൾ തുടരുന്നു. പയ്യന്നൂർ ചെറുതാഴത്ത് ആർ.എസ്.എസ് ഓഫീസിന് തീയിട്ടു. കോഴിക്കോട് പേരാമ്പ്രയിലും പത്തനംതിട്ടയിലെ അടൂരും സി.പി.എം പ്രവർത്തകന്റെ വീടിന് നേരെ ബോംബേറുണ്ടായി. മലപ്പുറം ചേളാരിയിൽ ബി.ജെ.പി പ്രവർത്തകന്റെ കട രാത്രി അടിച്ചു തകർത്തു. കണ്ണൂർ ഇരിട്ടി പെരുവരമ്പിൽ വെള്ളിയാഴ്ച രാത്രി സി.പി.എം പ്രവർത്തകൻ വി.കെ വിശാഖിന് വെട്ടേറ്റിരുന്നു. ഇയാൾ ചികിത്സയിലാണ്. കൊളക്കോട്ട് ആർഎസ്എസ് വിഭാഗ് സംഘചാലക് ചന്ദ്രശേഖരന്റെ വീടിന് നേരേയും ആക്രമണമുണ്ടായി. എ.എൻ ഷംസീർ എം.എൽ.എയുടേയും വി.മുരളീധരൻ എം.പിയുടേയും സി.പി.എം നേതാവ് പി.ശശിയുടേയും വീടിന് നേരേ ആക്രമണമുണ്ടായതോടെയാണ് രാത്രി അക്രമം വ്യാപിച്ചത്. പേരാമ്പ്ര കണ്ണിപ്പൊയിലിലെ സി.പി.എം നേതാവ് രാധാകൃഷ്ണന്റെ വീടിന് നേരേയാണ് ബോംബേറുണ്ടായത്. വീട്ടിൽ ഇദ്ദേഹവും കുടുംബവും ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. അടൂരിൽ സി.പി.എം ഏരിയാ കമ്മിറ്റി അംഗം രവീന്ദ്രന്റെ വീടിന് നേരെ ബോംബേറുണ്ടായി.ഏനാത്ത് ബിജെപി മേഖലാപ്രസിഡന്റ് അനിലിന്റെ വീടിന് നേരെ ആക്രമണമുണ്ടായി. മലപ്പുറം ചേളാരിയിൽ ബി.ജെ.പി പ്രവർത്തകൻ പുരുഷോത്തമന്റെ ബാർബർഷോപ്പ് അടിച്ചു തകർത്തു.പൂട്ടു തകർത്ത് അകത്ത് കയറി ശേഷം എ.സി ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ തകർക്കുകയായിരുന്നു. അടൂരിൽ മൂന്നു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിൽ എ.ആർ ക്യാമ്പിലെ പോലീസുകാരേയും സി.ആർ.പി.എഫുകാരേയും വിന്യസിച്ചിട്ടുണ്ട്. അവധിയിൽ പോയ പോലീസുകാരോട് തിരിച്ച് ജോലിക്ക് കയറാൻ നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂരിൽ 34 പേരെ കരുതൽ തടങ്കലിലെടുത്തു. കണ്ണൂരിൽ 260 പേരേയും പത്തനം തിട്ടയിൽ 110 പേരേയും അറസ്റ്റ് ചെയ്തു. കണ്ണൂരിൽ രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തിൽ സമാധാന ശ്രമം തുടരുകയാണ്. content highlights:Political violence spreads across Kerala, situation under control exept Kannur and Pathanamthitta
from mathrubhumi.latestnews.rssfeed http://bit.ly/2LTxr4K
via
IFTTT
No comments:
Post a Comment