ന്യൂഡൽഹി: സ്മാർട്ട് ഫോൺ വാങ്ങാനിരിക്കുന്നയാളാണോ നിങ്ങൾ? എങ്കിൽ ജനുവരി അവസാനംവരെ കാത്തിരിക്കൂ. കൂടുതൽ വിലക്കിഴിവിൽ സ്വന്തമാക്കാം. പ്രധാനമായും ഓൺലൈനിലൂടെ വില്പന നടത്തുന്ന അസൂസ്, ലനോവോ, റിയൽമി, വോവേ, ഹോണർ തുടങ്ങിയ ബ്രാൻഡുകളാണ് പ്രധാനമായും വൻ വിലക്കുറവ് നൽകാൻ സാധ്യത. ഫെബ്രുവരി ഒന്നുമുതൽ ഇ-കൊമേഴ്സ് എഫ്ഡിഐ പോളിസി നിലവിൽ വരുന്നതിനാലാണ് നിലവിൽ വില്പനയ്ക്കായി അവശേഷിക്കുന്ന ഹാൻഡ്സെറ്റുകൾ വൻവിലക്കിഴിവിൽ വിൽക്കാനൊരുങ്ങുന്നത്. ഉത്സവ സീസണിന്റെ ഭാഗമായി ചില കമ്പനികൾ 40 ലക്ഷം ഹാൻഡ്സെറ്റുകളാണ് വില്പനയക്കായി എത്തിച്ചത്. എന്നാൽ ഇതിൽ പകുതിപോലും വിറ്റുപോയിട്ടില്ലെന്നാണ് വിവരം. അതുകൊണ്ടുതന്നെ സ്റ്റോക്ക് വിറ്റഴിക്കാനുള്ള ഒരേയോരുമാർഗം വിലക്കിഴിവ് നൽകുകയെന്നതാണ്. content highlight:Want discounts on smartphones?
from mathrubhumi.latestnews.rssfeed http://bit.ly/2s9DUPY
via
IFTTT
No comments:
Post a Comment