കോഴിക്കോട്:കച്ചെഗുഡയിൽ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന കച്ചെഗുഡ എക്സ്പ്രസിൽ നിന്ന് 15 ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങൾ പിടികൂടി. ശനിയാഴ്ച്ച രാവിലെ കോഴിക്കോട് ആർപിഎഫിന്റെ ക്രൈം സ്ക്വാഡ് നടത്തിയ പരിശോധനയെ തുടർന്നാണ് ആഭരണങ്ങൾ പിടികൂടിയത്. അധികൃതമായി കടത്താൻ ശ്രമിച്ച 20 കിലോയോളം വരുന്ന ആഭരണങ്ങളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശി ഷാജഹാൻ എന്നയാളെ പോലീസ് പിടികൂടി. തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന ആഭരണങ്ങൾ കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിലുള്ള വെള്ളിവ്യാപാരികൾക്ക് കൈമാറാനായിരുന്നു നീക്കം. ബിനീഷ്,പ്രവീൺ,ദേവരാജൻ, സുജിത് കുമാർ എന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. Content Highlight: RPF seized worth 15 crore silver from kacheguda express in kozhikode
from mathrubhumi.latestnews.rssfeed http://bit.ly/2SDHAVY
via
IFTTT
No comments:
Post a Comment