കൗരവര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കള്‍; രാവണന് 24 വിമാനങ്ങളുണ്ടായിരുന്നു:ആന്ധ്ര സര്‍വകലാശാല മേധാവി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

കൗരവര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കള്‍; രാവണന് 24 വിമാനങ്ങളുണ്ടായിരുന്നു:ആന്ധ്ര സര്‍വകലാശാല മേധാവി

ജലന്ധർ: പൗരാണിക കാലം മുതൽ തന്നെ ഭാരതീയർ ശാസ്ത്രസാങ്കേതികവിഷയങ്ങളിൽ മികവ് തെളിയിച്ചിരുന്നുവെന്ന് ആന്ധ്ര സർവകലാശാലവൈസ് ചാൻസലർ ജി.നാഗേശ്വര റാവു.മൂലകോശ ഗവേഷണം, ടെസ്റ്റ് ട്യൂബ് കോശ സങ്കലനം, മിസൈൽ വിക്ഷേപണം തുടങ്ങിയ മേഖലകളിൽ ഭാരതീയർക്ക് അറിവുണ്ടായിരുന്നുവെന്ന് രാമായണ-മഹാഭാരത ഇതിഹാസങ്ങൾ വ്യക്തമാക്കുന്നതായി റാവു കൂട്ടിച്ചേർത്തു.ജലന്ധറിൽ നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസിൽ സംസാരിക്കവെയാണ് റാവു ഇക്കാര്യം പറഞ്ഞത്. മൂലകോശ ഗവേഷണവും ടെസ്റ്റ് ട്യൂബ്ശിശുക്കളെ സൃഷ് ടിക്കാനുള്ള സാങ്കേതികവിദ്യയും ഭാരതത്തിൽ നിലവിലുണ്ടായിരുന്നതിന്റെ ഫലമായാണ് നൂറ് കൗരവർ ഉണ്ടായതെന്ന് റാവു അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് കൊല്ലങ്ങൾക്ക് മുമ്പ് നടന്ന കാര്യം ശാസ്ത്രമേഖലയിൽ ഭാരതത്തിനുണ്ടായിരുന്ന അറിവാണ് വിളിച്ചോതുന്നതെന്നും നാഗേശ്വരറാവു പറഞ്ഞു.100 മൺഭരണികളിൽ നിന്ന് നൂറ് കുട്ടികളുണ്ടായത് ടെസ്റ്റ് ട്യൂബ് ശിശുക്കൾ ഉണ്ടാകുന്നതു പോലെയല്ലേയെന്നും റാവു ചോദിച്ചു. രാമായണത്തിലെ കഥകൾ പരിശോധിച്ചാൽ രാമന് പല തരത്തിലുള്ള അസ്ത്ര വിദ്യകളും വശമുണ്ടായിരുന്നതായി പറയുന്നു, രാമായണ കാലത്തും മിസൈൽ സാങ്കേതിക വിദ്യ ഇന്ത്യക്കാർക്ക് വശമുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഉന്നം പിഴക്കാത്ത രാമന്റെ അസ്ത്രങ്ങളെന്നുംറാവു പറഞ്ഞു. ഇതൊക്കെ കൂടാതെ രാവണന്റെ പക്കൽ 24 തരത്തിലുള്ള വിമാനങ്ങളുണ്ടായിരുന്നുവെന്നും ലങ്കയിൽ നിരവധി വിമാനത്താവളങ്ങളുണ്ടായിരുന്നുവെന്നും റാവു കൂട്ടിച്ചേർത്തു. Content Highlights: Kauravas Of Mahabharata Were Test-Tube Babies, G.Nageswara Rao, Ramayana,Mahabharata, Ravana, Lanka, Test-Tube baby


from mathrubhumi.latestnews.rssfeed http://bit.ly/2R8efGD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages