നടിയെ ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം: കാസ്റ്റിങ് ഡയറക്ടടര്‍ക്ക് ജീവപര്യന്തം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

നടിയെ ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം: കാസ്റ്റിങ് ഡയറക്ടടര്‍ക്ക് ജീവപര്യന്തം

മുംബൈ: നടിയെ ബലാത്സംഗം ചെയ്ത് നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ കാസ്റ്റിങ് ഡയറക്ടർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് മുംബൈ സെഷൻ കോടതി. കാസ്റ്റിങ് ഡയറക്ടർ രവീന്ദ്രനാഥ് ഘോഷാണ് സംഭവത്തിലെ പ്രതി. 23 വയസ്സുകാരിയായ യുവതിയുടെ പരാതിയിലാണ് കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്. 2011 ലാണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന യുവതിയ്ക്ക് ടെലിവിഷൻ സീരിയലിൽ വേഷം നൽകാമെന്ന് രവീന്ദ്രനാഥ് ഘോഷ് വാഗ്ദാനം നൽകി. തുടർന്ന് ഒരു സീരിയലിന്റെ ഓഡീഷനിൽ യുവതി പങ്കെടുക്കുകയും ചെയ്തു. വേഷം നൽകണമെങ്കിൽ തനിക്ക് വഴങ്ങിത്തരണമെന്ന് രവീന്ദ്രനാഥ് ഘോഷ് യുവതിയോട് ആവശ്യപ്പെട്ടു. 2012 ഫെബ്രുവരി മാസത്തിൽ യുവതിയെ ഒരു ലോഡ്ജിലേക്ക് വിളിച്ചു വരുത്തി രവീന്ദ്രനാഥ് ഘോഷ് ബലാത്സംഗം ചെയ്തു. ഇതു കൂടാതെ ചിത്രങ്ങൾ എടുക്കുകയും ചെയ്തു. വഴങ്ങി തന്നില്ലെങ്കിൽ ചിത്രങ്ങൾ ഭർത്താവിന് അയച്ചു നൽകുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ യുവതി അയാളുടെ ആവശ്യം നിരസിച്ചു. തുടർന്ന് രവീന്ദ്രനാഥ് ഘോഷ് ഭർത്താവിന് യുവതിയുടെ ചിത്രങ്ങൾ ഭർത്താവിന് അയച്ചു കൊടുത്തു. സംഭവത്തിന് ശേഷം ഭർത്താവ് തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ചെന്ന് യുവതി ആരോപിച്ചു. 2018 ലാണ് യുവതി പോലീസിൽ പരാതി നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തടവ് ശിക്ഷയ്ക്ക് പുറമെ രവീന്ദ്രനാഥ് ഘോഷിൽ നിന്ന് കോടതി 1.31 ലക്ഷം രൂപ പിഴയും ഈടാക്കി. ഇതിൽ നിന്ന് 1 ലക്ഷം രൂപ പരാതിക്കാരിക്ക് നഷ്ടപരിഹാരമായി ലഭിക്കും. Content Highlights:casting director ravindranath ghosh get life sentence for raping and sharing nude pictures


from mathrubhumi.latestnews.rssfeed http://bit.ly/2C0P6TD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages