ശുദ്ധിക്രിയയുടെ ആവശ്യം ഇപ്പോഴില്ലെന്ന് ശബരിമല തന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

ശുദ്ധിക്രിയയുടെ ആവശ്യം ഇപ്പോഴില്ലെന്ന് ശബരിമല തന്ത്രി

പത്തനംതിട്ട: ശബരിമലയിൽ ശ്രീലങ്കൻ സ്വദേശിയായ യുവതി ദർശനം നടത്തിയെന്ന് വ്യക്തതയില്ലാത്തതിനാൽ ഇപ്പോൾ ശുദ്ധിക്രിയയുടെ ആവശ്യമില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരര്. ശ്രീലങ്കയിൽ നിന്നെത്തിയ ശശികല എന്ന യുവതി സന്നിധാനത്തെത്തിയിരുന്നുവെന്ന് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചിരുന്നു. എന്നാൽ ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗമോ പോലീസിന്റെ ഇന്റലിജൻസ് വിഭാഗമോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇവർക്ക് 47 വയസാണ് പ്രായമെങ്കിലും ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്. ഗർഭപാത്രം നീക്കം ചെയ്ത യുവതികൾ ഇതിനു മുമ്പും ശബരിമലയിൽ ദർശനത്തിനെത്തിയിട്ടുണ്ട്. ആ സന്ദർഭങ്ങളിൽ ശുദ്ധിക്രിയ നടത്തിയിട്ടില്ല. കൂടാതെ മകരവിളക്കിന് മുന്നോടിയായി പ്രാസാദ ശുദ്ധിക്രിയ അടക്കമുള്ള പൂജകൾ സന്നിധാനത്ത് നടക്കുന്നുണ്ട്. അതു കൊണ്ട് ഇപ്പോൾ ശബരിമലയിൽ ശുദ്ധിക്രിയയുടെ ആവശ്യമില്ല എന്ന തീരുമമാനത്തിലാണ് തന്ത്രി ഇപ്പോൾ. Content Highlights:Purification rituals , Sabarimala ,Tantri, Sabarimala Women Entry


from mathrubhumi.latestnews.rssfeed http://bit.ly/2AxEOdJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages