നടി സിമ്രാന്‍ സിംഗ് മരിച്ച നിലയില്‍; മൃതദേഹം കണ്ടെടുത്തത് പാലത്തിനടിയില്‍ നിന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

നടി സിമ്രാന്‍ സിംഗ് മരിച്ച നിലയില്‍; മൃതദേഹം കണ്ടെടുത്തത് പാലത്തിനടിയില്‍ നിന്ന്

സിനിമാ താരം സിമ്രാൻ സിംഗ് മരിച്ച നിലയിൽ. പടിഞ്ഞാറേ ഒഡിഷയിലെ സംബൽപൂരിലെ ഗൊയ്ര മാതയിൽ മഹാനദി പാലത്തിനടിയിൽ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് പോലീസ്. സിമ്രാനെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. മരണത്തിന് മുൻപ് നടി സുഹൃത്തിന് ഒരു വോയ്സ് മെസേജ് അയച്ചിരുന്നു. നടി ആരെയോ കാര്യമായി ഭയക്കുന്നുവെന്ന് സന്ദേശത്തിൽ നിന്ന് വ്യക്തമാകുന്നുവെന്ന് പോലീസ് പറയുന്നു. നടിയുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിനടുത്ത് നിന്ന് ഒരു ബാഗ് ലഭിച്ചിട്ടുണ്ട്. നടിയുടെ ഭർത്താവ് രഞ്ജു സുന കൊലപാതകമാണെന്ന ആരോപണം നിഷേധിച്ചു. കഴിഞ്ഞ വർഷമാണ് സിമ്രാൻ രഞ്ജു സുനയെ വിവാഹം ചെയ്തത്. വീട്ടുകാരുടെ എതിർപ്പുകളെ മറി കടന്ന് വിവാഹിതരാവുകയായിരുന്നു. സെൽഫി ബെബോ എന്ന സംബൽപുരി ആൽബം പാട്ടുകളിലൂടെയാണ് സിമ്രാൻ ശ്രദ്ധ നേടുന്നത്. Content Highlights:actress Simran Singh found dead selfie bebo fame Odia movies near Mahanadi river bed


from mathrubhumi.latestnews.rssfeed http://bit.ly/2SICiIZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages