മുംബൈ: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ജീവചരിത്രം പറയുന്ന ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്നതിനിടെ മൻമോഹൻ സിങ്ങിന് പിന്തുണയുമായി ശിവസേന.മൻമോഹൻ സിങ് ആകസ്മികമായി പ്രധാനമന്ത്രിയായതല്ലെന്നും മറിച്ച് വിജയം വരിച്ച പ്രധാനമന്ത്രിയാണെന്നുമായിരുന്നു ശിവസേന നേതാവ് സഞ്ജയ് റൗത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. പത്ത് വർഷം തുടർച്ചയായി രാജ്യം ഭരിക്കുകയും ജനങ്ങൾ സ്നേഹിക്കുകയും ചെയ്യുന്ന ഒരു നേതാവ് എങ്ങനെ ആക്സിഡന്റൽ പ്രധാനമന്ത്രിയാകും. നരസിംഹ റാവുവിന് ശേഷം രാജ്യം കണ്ട വിജയിച്ച പ്രധാനമന്ത്രിയാണ് മൻമോഹൻസിങ് - സഞ്ജയ് റൗത്ത് വ്യക്തമാക്കി. ബി.ജെ.പി നേതൃത്വം നൽകുന്ന ഭരണമുന്നണിയായ എൻ.ഡി.എയിലെ പ്രമുഖ കക്ഷിയാണ് ശിവസേന. ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്തെ കഥ പറയുന്ന ബോളിവുഡ് ചിത്രം ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്ററിനെതിരേ നേരത്തെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. അനുപം ഖേർ നായകനാകുന്ന ചിത്രം വസ്തുതകൾക്ക് വിരുദ്ധമാണെന്നായിരുന്നു കോൺഗ്രസ് ആരോപണം. മൻമോഹൻ സിങ്ങിന്റെ ജീവിതത്തെ ആധാരമാക്കി അദ്ദേഹത്തിന്റെ മുൻ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു രചിച്ച പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ അരങ്ങേറിയ ആഭ്യന്തര കലഹങ്ങളുടെ ഇരയാണ് മൻമോഹൻ സിങ് എന്നാണ് ട്രെയിലറിൽ സൂചന നൽകുന്നത് യൂത്ത് കോൺഗ്രസ് മഹാരാഷ്ട്ര ഘടകവും ചിത്രത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് പ്രത്യേക സ്ക്രീനിങ്ങ് നടത്തി വസ്തുതാവിരുദ്ധമായ ദൃശ്യങ്ങൾ നീക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. കോൺഗ്രസിനെതിരെ വിമർശനവുമായി ബി.ജെ.പി ട്വിറ്ററിൽഈ സിനിമയുടെ ട്രയിലർ ഷെയർ ചെയ്തത് കോൺഗ്രസിനെ കൂടുതൽ പ്രകോപിപ്പിച്ചിരുന്നു. Content highlights:Manmohan Singh A Successful, Not Accidental PM says Shiv Sena
from mathrubhumi.latestnews.rssfeed http://bit.ly/2C1OWvg
via
IFTTT
No comments:
Post a Comment