കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ബി.ജെ.പി കേരള ഘടകത്തിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷൻ അമിത് ഷായും ഉൾപ്പെടെയുള്ള നേതാക്കൾ കേരളത്തിലെത്തുന്നു. 15 നും 27നുമാണ് നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. സർക്കാർ പരിപാടിയിലും പാർട്ടി യോഗങ്ങളിലും മോദി പങ്കെടുക്കും. മുതിർന്ന നേതാവ് രാംമാധവും സംസ്ഥാനത്ത് എത്തിയേക്കും. 15ന് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രിയെത്തുന്നത്. തുടർന്ന് നേതൃയോഗങ്ങളിലും സംബന്ധിക്കും. 17 ന് തൃശൂരിൽ യുവമോർച്ചയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് മോദി എത്തുന്നത്. ശബരിമല വിഷയത്തിൽ അനുകൂലമായി പ്രതികരിച്ചതിന് പിന്നാലെയാണ് മോദിയുടെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്. ശബരിമലയിൽ കൂടുതൽ യുവതികൾ ദർശനം നടത്തിയെന്ന് വെളിപ്പെടുത്തൽ വരികയും മുഖ്യമന്ത്രി അത് സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ അദ്ദേഹത്തെ കേന്ദ്രീകരിച്ച് പ്രക്ഷോഭം ശക്തമാക്കാനാണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ച കൊച്ചിയിൽ ചേർന്ന ബി.ജെ.പി - ആർ.എസ്.എസ് നേതാക്കളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കേന്ദ്രനേതാക്കളുടെ പിന്തുണ ലഭിച്ചതോടെ തുടക്കത്തിൽ കേന്ദ്ര നേതൃത്വവും കേരള ഘടകവും തമ്മിൽ നിലനിന്ന ആശയക്കുഴപ്പം മാറിയെന്നാണ് വിലയിരുത്തൽ. ശബരിമല വിഷയത്തിൽ 18 ന് ഒരു ലക്ഷം പേരെ അണിനിരത്തി സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുന്നുണ്ട്. ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ കേരളത്തിൽ പ്രക്ഷോഭം ശക്തമാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. content highligts:BJP escalates Sabarimala protest, PM Modi to visit Kerala, Amit shah also
from mathrubhumi.latestnews.rssfeed http://bit.ly/2AvuTWa
via
IFTTT
No comments:
Post a Comment