മാന്നാമംഗലം പള്ളിത്തര്‍ക്കം: കുര്‍ബാന നടത്താന്‍ സിപിഎമ്മിന്റെ സഹായംതേടി യാക്കോബായ വിഭാഗം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

മാന്നാമംഗലം പള്ളിത്തര്‍ക്കം: കുര്‍ബാന നടത്താന്‍ സിപിഎമ്മിന്റെ സഹായംതേടി യാക്കോബായ വിഭാഗം

തൃശൂർ: മാന്നാമംഗലം പള്ളിത്തർക്കത്തിൽ കളക്ടർ മുന്നോട്ട് വെച്ച ഉപാധി അനുസരിക്കാൻ തയ്യാറാണെന്ന് യാക്കോബായ വിഭാഗം. ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണച്ചുമതലയിൽ നിന്ന് ഒഴിയും. ആരാധന നടത്താൻ പള്ളിയിൽ പ്രവേശിക്കില്ല. എന്നാൽ, നാളെ കുർബാന നടത്താൻ അവസരം ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം സി.പി.എം നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ ചർച്ചകൾ നടന്നിരുന്നു. യാക്കോബായ വിഭാഗം ഇത് സംബന്ധിച്ച തീരുമാനം ഇന്ന് രണ്ട് മണിക്ക് മുൻപ് അറിയിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ യാക്കോബായ വിഭാഗം നിലപാട് എടുത്തിരിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും ഉണ്ടാകുന്ന ആരാധന ഇനി ഉണ്ടാകില്ലെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കി. എന്നാൽ നാളെ പള്ളിയിൽ കുർബാന നടത്താനുള്ള അനുമതി തരണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഈ ആവശ്യവുമുന്നയിച്ച് ഇവർ സി.പി.എം നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. സി.പി.എം ജില്ലാ നേതൃത്വവുമായും ഈ വിഷയത്തിൽ യാക്കോബായ വിഭാഗം സംസാരിച്ചിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടറാണ്. ഓർത്തഡോക്സ് വിഭാഗം ഇതിന് എതിരായി രഗത്തെത്താൻ സാധ്യത ഉണ്ട്. യാക്കോബായ വിഭാഗത്തിന് നാളത്തെ കുർബാനയ്ക്ക് അനുമതി ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. കാരണം കഴിഞ്ഞ ദിവസത്തെ ചർച്ചയുടെ അടിസ്ഥാനത്തിൽ ഇരുവിഭാഗങ്ങളും പള്ളിയിലേക്ക് ഇനി പ്രവേശിക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം. ഹൈക്കോടതിയിൽ നിന്ന് വ്യക്തമായ ഒരുത്തരവ് വരുന്നത് വരെ ഇരുവിഭാഗങ്ങളും പള്ളിയിലേക്ക് പ്രവേശിക്കില്ല. ജില്ലാ ഭരണകൂടമായിരിക്കും പള്ളി നിയന്ത്രിക്കുക. അതിനാൽ യാക്കോബായ വിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കേണ്ട എന്ന നിലപാടായിരിക്കും ജില്ലാ ഭരണകൂടം സ്വീകരിക്കുക. content highlights:Mannamangalam church dispute, Jacobites,orthodox


from mathrubhumi.latestnews.rssfeed http://bit.ly/2Dl4Zq1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages