ശബരിമല ദര്‍ശനത്തിന് അനുവാദംതേടി കെ. സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

ശബരിമല ദര്‍ശനത്തിന് അനുവാദംതേടി കെ. സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി

പത്തനംതിട്ട: ശബരിമല ദർശനത്തിന് അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി കോടതി തള്ളി. റാന്നി മജിസ്ട്രേട്ട് കോടതിയാണ് ഹർജി തള്ളിയത്. പത്തനംതിട്ടയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനിൽക്കുന്നതിനാലാണ് ഹർജി തള്ളിയത്. ശബരിമല ദർശനത്തിന് അനുവാദം തേടി സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.എന്നാൽ മജിസ്ട്രേട്ട് കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതി നിർദേശം. ഇതേ തുടർന്നാണ് സുരേന്ദ്രൻ റാന്നി കോടതിയെ സമീപിച്ചത്. എന്നാൽ, മജിസ്ട്രേട്ട് കോടതിയിൽനിന്ന് അനുകൂല തീരുമാനമുണ്ടാകാത്ത പശ്ചാത്തലത്തിൽ വീണ്ടും സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.ചിത്തിര ആട്ട വിശേഷത്തിനെത്തിയ സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് സുരേന്ദ്രൻ. ഈ കേസുകളിലെ ജാമ്യവ്യവസ്ഥായാണ് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നുള്ളത്. content highlights:Ranni court rejects plea of k suredran demanding sabarimala darshan, k surendran, sabarimala women entry


from mathrubhumi.latestnews.rssfeed http://bit.ly/2QZaP3H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages