തൃശ്ശൂര്‍: മന്ദാമംഗലം പള്ളിത്തര്‍ക്കത്തില്‍ ജില്ലാ ഭരണകൂടം മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കാന്‍ തയാറായി യാക്കോബായ വിഭാഗം. കളക്ടര്‍ ടി.വി. അനുപമ നിര്‍ദേശിച്ച ഉപാധികള്‍ അംഗീകരിക്കാന്‍ യാക്കോബായ വിഭാഗം തയാറാവുകയായിരുന്നു. തുടര്‍ന്ന് നാളെ കുര്‍ബാന നടത്താന്‍ യാക്കോബായ വിഭാഗം അനുമതി ചോദിച്ചിരുന്നു. എന്നാല്‍ കുര്‍ബാന നടത്താനുള്ള അനുമതി കളക്ടര്‍ നിഷേധിക്കുകയായിരുന്നു. ഈ തീരുമാനം അംഗീകരിക്കുന്നുവെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണ ചുമതല ഒഴിയുമെന്നും, ആരാധന നടത്താന്‍ പള്ളിയില്‍ പ്രവേശിക്കില്ലെന്നും യാക്കോബായ വിഭാഗം കളക്ടറോട് അറിയിച്ചിരുന്നു. കുര്‍ബാന നടത്താന്‍ അനുമതി തേടി യാക്കോബായ സഭ സിപിഎമ്മിന്റെയും സഹായം തേടിയിരുന്നു. സംഘര്‍ഷം പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രി ഉണ്ടായ സംഘര്‍ഷത്തിന്റെയും കല്ലേറിന്റെയും സാഹചര്യത്തിലാണ് കളക്ടര്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. തുടര്‍ന്ന് ഇരു വിഭാഗത്തോടും പള്ളിയില്‍ നിന്ന് ഒഴിയണമെന്ന് കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
ഹൈക്കോടതി വിധി അനുസരിച്ച് പള്ളിയുടെ ഭരണകാര്യങ്ങളില്‍ നിന്നും ആരാധനകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ആവശ്യത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കാനാകില്ലെന്ന് യാക്കോബായ വിഭാഗം അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെ കളക്ടര്‍ സമയം അനുവദിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് ഉപാധികള്‍ അംഗീകരിക്കാന്‍ യാക്കോബായ വിഭാഗം തയാറായത്.
മാന്നാമംഗലം പള്ളിസംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ഡോ. യോഹാനോന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പടെ 120 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബിഷപ്പാണ് ഒന്നാം പ്രതി.വധശ്രമം കലാപശ്രമം വകുപ്പുകള്‍ ചേര്‍ത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അവകാശത്തെച്ചൊല്ലി തര്‍ക്കം നടന്നുകൊണ്ടിരിക്കുന്ന പള്ളിയില്‍ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ഓര്‍ത്തഡോക്‌സ് വിഭാഗം ഗേറ്റ് തകര്‍ത്ത് പള്ളിയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വെള്ളിയാഴ്ച കൂടുതല്‍ വിശ്വാസികള്‍ പള്ളിയിലേക്കെത്തും എന്ന കണക്കുകൂട്ടലില്‍ കൂടുതല്‍ സേനയെ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ഇരുവിഭാഗക്കാരും പ്രാര്‍ത്ഥനാ യജ്ഞത്തില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ് സംഘര്‍ഷമുണ്ടായത്. പാത്രിയാര്‍ക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയില്‍ തങ്ങള്‍ക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടി ആരാധന നടത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്‌സ് വിഭാഗം സമരം ചെയ്തത്. എന്നാല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ കയറാന്‍ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിയ്ക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു.
from mangalam.com http://bit.ly/2MlHeAN
via IFTTT
No comments:
Post a Comment