ചെന്നൈ: ശബരിമല ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ പട്ടികയിലുള്ള 48 വയസുകാരി. വെല്ലൂര്‍ സ്വദേശിനിയായ ശാന്തിയാണ് ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചത്. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയിലെ 12-ാമത്തെ പേരുകാരിയാണ് ശാന്തി. തിരിച്ചറിയല്‍ രേഖയിലും ഇവര്‍ക്ക് 48 വയസാണ്. നവംബറിലാണ് ദര്‍ശനം നടത്തിയതെന്ന് ശാന്തി വെളിപ്പെടുത്തി. 52 അംഗ തീര്‍ത്ഥാടക സംഘത്തിനൊപ്പമാണ് എത്തിയത്.
ശബരിമല ദര്‍ശനം നടത്തിയ 51 പേരുടെ പട്ടികയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങളാണ് സര്‍ക്കാര്‍ കൈമാറിയത്. എന്നാല്‍ പട്ടികയില്‍ പുരുഷന്‍മാരും 50 വയസുള്ള സ്ത്രീകളും ഉള്‍പ്പെട്ടതായി പിന്നീട് കണ്ടെത്തിയിരുന്നു. പട്ടികയിലെ പിശകുകള്‍ വിവാദമായതോടെ പിശക് തിരുത്തി പട്ടിക സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പട്ടിക തിരുത്തുന്നത് സംബന്ധിച്ച് എ.ഡി.ജി.പി അനില്‍ കാന്തിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് പോലീസാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
from mangalam.com http://bit.ly/2U548zl
via IFTTT
No comments:
Post a Comment