കോഴിക്കോട്: കമ്പ്യൂട്ടറിനെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോവരുത്, ഡിജിറ്റൽ വിപ്ലവം രാജ്യത്തിന് സമ്മാനിച്ച ഞങ്ങളോടൊപ്പം അണിചേരുക. തിരഞ്ഞെടുപ്പ് ഗോഥയിൽ രണ്ടും കൽപ്പിച്ച് ഇറങ്ങാനിരിക്കുന്ന കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വളണ്ടിയർമാരെ തിരഞ്ഞെടുക്കാനുള്ള പരസ്യങ്ങളിലെ വാചകങ്ങളാണിത്. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ പോരാട്ടം സോഷ്യൽ മീഡിയയിൽ നിന്ന് തന്നെ തുടങ്ങാം എന്ന തീരുമാനത്തിൽ കോൺഗ്രസിനൊപ്പം സിപിഎമ്മും ബിജെപിയുമുണ്ടെന്ന സൂചനകളാണ് ആദ്യഘട്ടത്തിൽ ലഭിക്കുന്നത്. നമ്മളാണോ ഈ പോസ്റ്റുണ്ടാക്കിയത് പോരുന്നോ എന്ന് ചോദിച്ച് കൊണ്ടാണ് സി.പി.എം സൈബർ വളണ്ടിയർമാരെ തിരഞ്ഞെടുക്കാനുള്ള ട്രോൾ പരസ്യത്തിലെ വാചകം. തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജായ സി.പി.എം കേരളയാണ് പ്രചാരണത്തിന് മുന്നിൽ. ഒപ്പം താൽപര്യമുള്ളവർക്ക് അംഗങ്ങളാവാനുള്ള ലിങ്കും ചേർത്തിട്ടുണ്ട്. ഇതുവരെ തങ്ങളുടെ വളണ്ടിയർമാരായി 24 മണുക്കൂറിനുള്ളിൽ 19383 പേർ അംഗങ്ങളായതായി സി.പി.എം കേരള അവകാശപ്പെടുന്നു. ഇത്രയും ആളുകൾ ചേർന്നതോടെ അംഗത്വ രജിസ്ട്രേഷൻഅവസാനിപ്പിച്ചു. നമോ ആപ്പുകളിലൂടെയും ബി.ജെ.പി കേരള ഫെയ്സ്ബുക്ക് പേജിലൂടെയുമാണ് ബി.ജെ.പിയുടെ ഡിജിറ്റൽ പോരിന് തുടക്കം കുറിച്ചത്. മോദി സർക്കാർ കൈവരിച്ച പുരോഗതി ചോദിച്ചുള്ള ഫോം, പ്രദേശത്തെ ജനകീയനായ ബി.ജെ.പി നേതാക്കളുടെ പേര് എന്നിവ ചോദിച്ചാണ് ബി.ജെ.പിയുടെ പ്രചാരണം. നമോ ആപ്പിലെ പീപ്പിൾസ് പൾസിൽ പ്രധാനമന്ത്രിയുമായിഅഭിപ്രായങ്ങൾ നേരിട്ട് പങ്കുവെക്കാനുള്ള അവസരവും നൽകിയിട്ടുണ്ട്. യുവജനങ്ങളേയും വിദ്യാർഥി സമൂഹത്തേയും കൂടുതൽ ആകർഷിക്കുക എന്നലക്ഷ്യത്തോടെയാണ് ഡിജിറ്റൽ പ്രവർത്തനത്തിന് നേരത്തെ തന്നെ തുടക്കം കുറിച്ചതെന്നാണ് പാർട്ടി സോഷ്യൽമീഡിയ മാനേജർമാർ പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാകുന്നതിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനറായി ചുമതലയേറ്റയത് വലിയ വാർത്തയായിരുന്നു. ബി.ജെ.പിയും സി.പി.എമ്മും ഇപ്പോൾ തന്നെ സോഷ്യൽമീഡിയയിൽ സജീവമായിരുന്നുവെങ്കിലും ഇതിന് മറികടക്കുക എന്ന ലക്ഷ്യമാണ്കോൺഗ്രസിനുള്ളത്. കംപ്യൂട്ടർ എതിർത്തവരോടോപ്പമല്ല, ടെലികമ്യുണിക്കേഷൻ വിപ്ലവം രാജ്യത്തിനു സമ്മാനിച്ച കോൺഗ്രസ് പാർട്ടിയുടെ സോഷ്യൽ മീഡിയ വളണ്ടിയറാകാൻ നിങ്ങൾക്ക് താൽപര്യം ഉണ്ടോ എന്നാണ് കോൺഗ്രസ് സൈബർ ടീമിന്റെ ചോദ്യം. ഒപ്പംനിങ്ങൾക്ക് കെ.പി.സി.സി ഐ.ടി സെല്ലിനെ ഏതൊക്കെ രീതിയിൽ സഹായിക്കുവാൻ കഴിയും എന്ന ചോദ്യം ഉൾപ്പെടെ 16 ചോദ്യങ്ങളടങ്ങിയ ഫോമും ഷെയർ ചെയ്യുന്നുണ്ട്. സ്ഥാനാഥി നിർണയ ചർച്ചയടക്കം പാർട്ടി നേതൃത്വം തുടങ്ങിയ സമയത്താണ് ഒരു മുഴും മുമ്പെയെറിഞ്ഞ് എന്തിനും സജ്ജമായി സൈബർ ഇടവും പോരിനൊരുങ്ങിയിരിക്കുന്നത്. Content Highlights:Social Media War Started BeforeLoksabha Election
from mathrubhumi.latestnews.rssfeed http://bit.ly/2TViIJs
via
IFTTT
No comments:
Post a Comment