കണക്കുകള്‍ നിരത്തി മോദി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു - യശ്വന്ത് സിന്‍ഹ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

കണക്കുകള്‍ നിരത്തി മോദി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു - യശ്വന്ത് സിന്‍ഹ

കൊൽക്കത്ത: വികസന സൂചികകളും കണക്കുകളും ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സർക്കാർ നരേന്ദ്ര മോദി സർക്കാരാണെന്ന് മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹ. കൊൽക്കത്തയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ മഹാറാലിക്കിടെയായിരുന്നു ഈ മുൻ ബി.ജെ.പി നേതാവിന്റെ വിമർശനം. നിലവിലെ സാഹചര്യത്തിൽ മോദി സർക്കാരിനെ പുകഴ്ത്തുന്നത് ദേശഭക്തിയും വിമർശിക്കുന്നത് ദേശദ്രോഹവുമാണ്. വികസന സൂചികകൾ ഊതിവീർപ്പിച്ചും കള്ളം കാണിച്ചും സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇങ്ങനെ ചെയ്യുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സർക്കാരാണ് ഇപ്പോഴത്തേത്. നീതി ആയോഗിനെ ഉപോയോഗിച്ച് യു.പി.എകാലത്തെ ഡി.ജി.പി വളർച്ചയെ തരംതാഴ്ത്താൻ ശ്രമിക്കുകയാണ്. ജനങ്ങളുമായി സംസാരിക്കാൻ തയ്യാറാവുന്നവരെ ദേശദ്രോഹിയായി മുദ്രകുത്തുകയാണ്. സബ്കാ സാത് സബ്കാ വികാസ്(വികസനം) എന്നാണ് മോദി സർക്കാരിന്റെ മുദ്രാവാക്യം. എന്നാൽ ഈ സർക്കാരിന് ഏറ്റവും അനുയോജ്യം സബ്കാ സാത് സബ്കാ വിനാശ്(നാശം) എന്ന മുദ്രാവാക്യമാണ്. ഈ ജനവിരുദ്ധ സർക്കാർ അധികാരത്തിൽ നിന്ന് താഴെയിറങ്ങുന്നത് കാണണമെന്നും യശ്വന്ത് സിൻഹ വ്യക്തമാക്കി. content highlights:Modi governmentplaying mischief with statistics says Yashwant Sinha


from mathrubhumi.latestnews.rssfeed http://bit.ly/2W07qFT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages