ന്യൂഡൽഹി: റഫാൽ വിമാന ഇടപാടിൽ ചർച്ചകൾ നടക്കുമ്പോൾ പാർലമെന്റിൽ ഹാജരാകാത്ത പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ദസ്സോയുമായി ഒപ്പുവെച്ച കരാറിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മോദി പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ സർവകലാശാലയിൽ വിദ്യാർഥികൾക്ക് ക്ലാസെടുക്കാൻ പോയിരിക്കുകയാണെന്ന് രാഹുൽ പരിഹസിച്ചു. ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടനത്തിനായാണ് മോദി ലവ്ലി പ്രൊഫഷണൽ സർവകലാശാലയിലെത്തിയത്. റഫാൽ പരിക്ഷയെഴുതാതെ പ്രധാനമന്ത്രി പാർലമെന്റിൽ നിന്ന് ഒളിച്ചോടി വിദ്യാർഥികൾക്ക് ക്ലാസെടുക്കാൻ പോയിരിക്കുകയാണ്. താൻ കഴിഞ്ഞദിവസം ഉന്നയിച്ച നാല് ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് വിദ്യാർഥികൾ പ്രധാമന്ത്രിയോട് ബഹുമാനത്തോടെ ആവശ്യപ്പെടണമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. So it seems our PM has fled Parliament & his own open book Rafale exam & is instead lecturing students at Lovely Univ. in Punjab, today. I request the students there to, respectfully, ask him to please answer the 4 questions posed to him by me, yesterday. #RafaleScam — Rahul Gandhi (@RahulGandhi) January 3, 2019 ബുധനാഴ്ച റഫാൽ വിഷയത്തിൽ പാർലമെന്റിൽ ചർച്ചകൾ നടക്കുന്നവേളയിൽ പ്രധാനമന്ത്രി ലോക്സഭയിൽ ഹാജരായിരുന്നില്ല. അതേസമയം വാർത്താ ഏജൻസിയായ എ.എൻ.ഐയ്ക്ക് അഭിമുഖം നൽകുകയും ചെയ്തിരുന്നു. ഇതിനെ പരിഹസിച്ച്, മോദിക്ക് ഉത്തരം നൽകാൻ തയ്യാറെടുക്കാനായി താൻ വേണമെങ്കിൽ മുൻകൂറായി ചോദ്യങ്ങൾ നൽകാമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. Content Highlights:As PM Modi Misses Parliament for University Visit, Rahul Gandhi Asks Students To Take Open Book Rafale Exam
from mathrubhumi.latestnews.rssfeed http://bit.ly/2RwEZzK
via
IFTTT
No comments:
Post a Comment