ഗുരുവിനെ ചിതയിലേക്കെടുത്തപ്പോള്‍ നിറകണ്ണുകളുമായി സച്ചിന്‍; ഒപ്പം വിനോദ് കാംബ്ലിയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

ഗുരുവിനെ ചിതയിലേക്കെടുത്തപ്പോള്‍ നിറകണ്ണുകളുമായി സച്ചിന്‍; ഒപ്പം വിനോദ് കാംബ്ലിയും

മുംബൈ:രമാകാന്ത് അച്രേക്കറുടെ സംസ്കാരച്ചടങ്ങിൽ വികാരാധീനനായി സച്ചിൻ തെണ്ടുൽക്കർ. ക്രിക്കറ്റിന്റെ ബാലപാഠം പകർന്നു നൽകിയ ഗുരുവിനെ ചിതയിലേക്കെടുക്കുമ്പോൾ സച്ചിന്റെ കണ്ണുകൾ നിറഞ്ഞു. ആളിക്കത്തുന്ന തീയ്ക്ക് മുന്നിൽ സങ്കടം നിഴലിച്ച മുഖവുമായി സച്ചിൻ നിന്നു. മുംബൈയിലെ ശിവാജി പാർക്കിനടുത്തുള്ള ശ്മശാനത്തിലാണ് അച്രേക്കറിന്റെ ഭൗതികദേഹംദഹിപ്പിച്ചത്. അച്​രേക്കറുടെ ഭൗതികദേഹം ചുമക്കാൻ സച്ചിനുമുണ്ടായിരുന്നു.പൊതുദർശനത്തിനുവെച്ച മൈതാനത്ത് നിന്ന് ശ്മശാനത്തിലേക്കുള്ള അച്രേക്കറുടെ അന്ത്യയാത്രയിൽഅദ്ദേഹത്തിന്റെ ശിഷ്യൻമാർ ആദരമർപ്പിച്ചു.അമർ രഹേ എന്നുറക്കെ പറഞ്ഞ് ബാറ്റുയർത്തിയായിരുന്നു കുട്ടികളുടെ ആദരം. സച്ചിനോടൊപ്പം വിനോദ് കാംബ്ലി, ബൽവീന്ദർ സിങ്ങ് സന്ധു, ചന്ദ്രകാന്ത് പണ്ഡിറ്റ് തുടങ്ങിയ ശിഷ്യൻമാരും അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു. മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ, എം.എൽ.എയും ബി.ജെ.പി നേതാവുമായ ആഷിശ് ഷെഹ്ലാർ, മേയർ വിശ്വനാഥ് മാഹാദേശ്വർ എന്നിവരും അച്രേക്കർക്ക് ആദരമർപ്പിച്ചു. മുംബൈ ശിവാജി പാർക്കിലെ വീട്ടിൽ ബുധനാഴ്ച്ചയായിരുന്നു എൺപത്തിയാറുകാരനായഅച്രേക്കറുടെ അന്ത്യം.1990-ൽ കായികപരിശീലകർക്ക് നൽകുന്ന ദ്രോണാചര്യ പുരസ്കാരംലഭിച്ചിട്ടുണ്ട്. 2010ൽ പത്മശ്രീ നൽകി രാജ്യം രമാകാന്ത് അച്രേക്കറെ ആദരിച്ചു. Mumbai: Sachin Tendulkar & Raj Thackeray arrive at the residence of cricket coach Ramakant Achrekar who passed away yesterday, to attend the last rites. pic.twitter.com/ieYZ2KdOxJ — ANI (@ANI) January 3, 2019 An emotional Sachin Tendulkar bids adieu to his guru Ramakant Achrekar Thank You Sir For Giving Sachin. You will always be remembered whenever sachin name will be taken. भावपुर्ण श्रद्धांजली !! ॐ शान्ति #RamakantAchrekar pic.twitter.com/eUQpDiCO5D — Sachin Tendulkar 🇮🇳 Fans (@CrickeTendulkar) January 3, 2019 Content Highlights: Tearful Sachin Tendulkar attends childhood coach Ramakant Achrekars funeral


from mathrubhumi.latestnews.rssfeed http://bit.ly/2GQAGve
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages