രൺജിത്ത് ചാത്തോത്ത് ചെന്നൈ: പൊതുജനാരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന റീച്ച് എന്ന സന്നദ്ധ സംഘടന ഏർപ്പെടുത്തിയ ദേശീയ ഫെലോഷിപ്പിന് മാതൃഭൂമി ആരോഗ്യമാസിക ചീഫ് സബ് എഡിറ്റർ രൺജിത്ത് ചാത്തോത്ത് അർഹനായി. ക്ഷയരോഗ നിർമാർജനത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റീച്ച്, പകർച്ചേതര രോഗങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ആദ്യമായി ഏർപ്പെടുത്തിയ ഫെലോഷിപ്പാണിത്. കേരളത്തിൽ സി.ഒ.പി.ഡി, ആസ്ത്മ തുടങ്ങിയ ശ്വാസകോശ രോഗങ്ങളുടെ വ്യാപനത്തെയും നിയന്ത്രണത്തെയും കുറിച്ച് പഠിക്കാനാണ് ഫെലോഷിപ്പ്. 25,000 രൂപയാണ് ഫെലോഷിപ്പ് തുക. ഇതിന്റെ ഭാഗമായി ജനുവരി മൂന്നാം വാരം ചെന്നൈയിൽ വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടുന്ന സംഘത്തിന്റെ നേതൃത്വത്തിൽ ശ്വാസകോശരോഗ റിപ്പോർട്ടിങ്ങിൽ പരിശീലനം നൽകും. Content Highlight: national fellowship to ranjith
from mathrubhumi.latestnews.rssfeed http://bit.ly/2F6UDez
via
IFTTT
No comments:
Post a Comment