മുംബൈ: ഓഹരി സൂചികകളിൽ കനത്ത നഷ്ടം തുടരുന്നു. നിഫ്റ്റി 10,700ന് താഴെപ്പോയി. സെൻസെക്സിൽ 400 ഓളം പോയന്റ് നഷ്ടവുമുണ്ടായി. ധനകാര്യം, വാഹനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിലാണ് കനത്ത വില്പന സമ്മർദം പ്രകടമായത്. മിഡ് ക്യാപ് സൂചികകളും നഷ്ടം നേരിട്ടു. സെൻസെക്സ് 377.81 പോയന്റ് നഷ്ടത്തിൽ 35513.71ലും നിഫ്റ്റി 120.20 പോയന്റ് താഴ്ന്ന് 10672.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1588 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 962 ഓഹരികൾ നേട്ടത്തിലുമായിരുന്നു. ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി ഇൻഫ്രടെൽ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്. ഒഎൻജിസി, എംആന്റ്എം, ഐഒസി, ഐഷർ മോട്ടോഴ്സ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
from mathrubhumi.latestnews.rssfeed http://bit.ly/2SwEHWQ
via
IFTTT
No comments:
Post a Comment