ബിജെപിക്ക് ഇന്ധനം നല്‍കുന്ന ജോലിയാണ് മുഖ്യമന്ത്രിക്ക് - ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

ബിജെപിക്ക് ഇന്ധനം നല്‍കുന്ന ജോലിയാണ് മുഖ്യമന്ത്രിക്ക് - ചെന്നിത്തല

തിരുവനന്തപുരം: ബിജെപിക്ക് ഇന്ധനം നൽകുന്ന ജോലിയാണ് മുഖ്യമന്ത്രിക്കും ഭരണകൂടത്തിനുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ദുർവാശി നടപ്പാക്കുക എന്നതിനപ്പുറം രണ്ട് സ്ത്രീകളെ ശബരിമലയിൽ കയറ്റിയത് കൊണ്ട് എന്ത് നവോത്ഥാനമാണ് ഉണ്ടായത്. അർദ്ധരാത്രിയിൽ യുവതികളെ കയറ്റി മുഖ്യമന്ത്രിയുടെ വാശി നടപ്പാക്കി. ബിജെപിക്ക് കലാപമുണ്ടാക്കാൻ അവസരം മുഖ്യമന്ത്രി ഒരുക്കികൊടുത്തു. സർക്കാരും ബിജെപിയും ജനങ്ങളെ ബന്ദികളാക്കി. ബിന്ദുവും കനഗദുർഗയും പുരുഷൻമാരുടെ വേഷത്തിലാണ് ശബരിമലയിലെത്തിയത്. സിപിഎം അനുഭാവികളായ കണ്ണൂരിൽ നിന്നെത്തിയ പോലീസുകാരും മഫ്തിയിൽ ഇവരെ അനുഗമിച്ചിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള ഭക്തജനങ്ങളുടെ മനസ്സിൽ ആഴത്തിലുള്ള മുറിവുണ്ടായി. ആ മുറിവ് അടുത്ത കാലത്തൊന്നും ഉണങ്ങുമെന്ന് പിണറായി വിജയൻ വിചാരിക്കേണ്ട. ശബരിമലയിൽ യുവതികൾക്ക് ആരാധനാ സ്വാതന്ത്ര്യം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ആക്ടിവിസ്റ്റുകൾക്കല്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയുടെ റോളിലാണ്. വനിതാ മതിലിന് പല സ്ഥലങ്ങളിലും ആളില്ലായിരുന്നു. പലയിടങ്ങളിലും മതിൽ പൊളിഞ്ഞു. പതിനഞ്ച് ലക്ഷത്തിൽ താഴെ മാത്രമായിരുന്നു മതിലിൽ പങ്കെടുത്തവരുടെ എണ്ണം. മുഖ്യമന്ത്രി പറയുന്നത് പോലെ ഇത് വലിയ ചരിത്ര സംഭവമൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മീറ്ററിൽ രണ്ട് പേർ വീതം, അല്ലെങ്കിൽ രണ്ട് മീറ്ററിൽ അഞ്ച് പേർ വീതമായാലും 555 കിലോമീറ്ററാണ് കാസർകോട് മുതൽ വെള്ളയമ്പലം വരെ. പോട്ടെ 600 കിലോമീറ്ററായി കൂട്ടിയാലും 15 ലക്ഷം ആളുകളെ കൊണ്ട് 600 കിലോമീറ്റർ മതിൽ നിറയ്ക്കാം. ആ സ്ഥാനത്താണ് 50 ലക്ഷം പേർ പങ്കെടുത്തെന്ന് അവകാശപ്പെടുന്നത്. അതിന് പുറമെ പല സ്ഥലങ്ങളിലും മതിലിൽ കണ്ണി മുറിഞ്ഞതിന്റെ വീഡിയോ വ്യാപകമാണ്. പല സ്ഥലത്തും ആളില്ലായിരുന്നു. രണ്ട് മീറ്ററിൽ അഞ്ച് പേർ വീതം ആയാലും തിരുവനന്തപുരം മുതൽ മുംബൈ വരെ 55 ലക്ഷം പേർ അണിനിരന്നാൽ മതിലെത്തും. Content Highlights:Chief Minister pinarayi vijayan,BJP harthal,Ramesh Chennithala


from mathrubhumi.latestnews.rssfeed http://bit.ly/2BUTweH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages