കര്‍മസമിതി പ്രവര്‍ത്തകന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

കര്‍മസമിതി പ്രവര്‍ത്തകന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: പത്തനംതിട്ടയിൽ ശബരിമല കർമസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് തലക്കേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഉണ്ണിത്താന്റെ തലയോട്ടിക്ക് ക്ഷതമേറ്റു, തലയിൽ രക്തസ്രാവമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു തലയുടെ മുൻവശത്തും മധ്യഭാഗത്തുമേറ്റ ക്ഷതം മരണകാരണമാകാമെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. തലയിൽ ആഴത്തിലുള്ള ക്ഷതമേറ്റിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ആൻജിയോപ്ലാസ്റ്റി ചെയ്ത വ്യക്തിയാണ്. കൂടുതൽ വിശദമായ പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാ ഫലങ്ങൾ പുറത്തുവന്നാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകു. അസിസ്റ്റന്റ് പോലീസ് സർജൻ ദീപുവിന്റെ നേതൃത്വത്തിലാണ് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയത്. മരണകാരണ ഹൃദയസ്തംഭനം മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പ് പ്രസ്താവിച്ചിരുന്നു. പോസ്റ്റ് മോർട്ടം നടക്കുന്നതിന് മുമ്പേ ഇങ്ങനെ പറഞ്ഞത് വിവാദമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നാണ് ബിജെപി ആരോപിച്ചത്. അൽപ്പസമയത്തിന് മുമ്പാണ് കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ഉണ്ണിത്താന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. മൃതദേഹം തിരുവല്ല സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. തുടർന്ന് നാളെയാണ് സംസ്കാരം നടത്തുക. ശബരിമല യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് പന്തളത്ത് ബുധനാഴ്ച വൈകിട്ട് ശബരിമല കർമസമിതി നടത്തിയ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിലാണ് കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താന് പരിക്കേറ്റത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉണ്ണിത്താൻ രാത്രിയോടെയാണ് മരിച്ചത്. ഇദ്ദേഹത്തിന് പരിക്കേറ്റതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പന്തളം കടക്കാട് സ്വദേശി കണ്ണൻ, മുട്ടാർ സ്വദേശി അജു എന്നിവരാണ് പോലീസ് പിടിയിലായത്. Content Highlights: Sabarimala Women Entry, Pandalam bjp worker death Postmortem report out


from mathrubhumi.latestnews.rssfeed http://bit.ly/2RtCVbM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages