തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് അക്രമം വ്യാപകമാകുന്നു. നെടുമങ്ങാട്ട് പോലീസ് സ്‌റ്റേഷനു മുന്നിലേക്ക് പ്രതിഷേധക്കാരുടെ ബോംബേറുണ്ടായി. മൂന്ന് ബോംബുകള്‍ പോലീസ് സ്‌റ്റേഷന് മുന്നിലേക്ക് അക്രമികള്‍ എറിഞ്ഞു. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പോലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകള്‍ വീണു പൊട്ടിയത്. ബഹളത്തിനിടെ നെടുമങ്ങാട് എസ്‌ഐയുടെ കൈ ഒടിഞ്ഞു.
നെടുമങ്ങാട് സിപിഎം നേതാക്കളുടെയും ബിജെപി കൗണ്‍സിലര്‍മാരുടെയും വീടുകളും ആക്രമിക്കപ്പെട്ടു. ഇരുവിഭാഗത്തിന്റെയും വീടുകള്‍ക്കു നേരെ പരക്കെ അക്രമമുണ്ടായി. സംഘര്‍ഷം പരിസര പ്രദേശത്തേക്കും വ്യാപിച്ചതോടെ വന്‍ പോലീസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
മലയിന്‍കീഴിലും വ്യാപക സംഘര്‍ഷമുണ്ടായി. ഇതോടെ മലയിന്‍കീഴ് മേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
നെടമുങ്ങാട് രാവിലെ സ്വകാര്യ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരെ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതോടെ പോലീസെത്തി ഹര്‍ത്താലാനുകൂലികളെ വിരട്ടിയോടിച്ചിരുന്നു. ഇവരെ വിരട്ടിയോടിക്കാന്‍ ശ്രമിച്ച പോലീസുകാരെ ബിജെപി പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു. ആക്രമണത്തില്‍ എസ്‌ഐക്കും രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. തുടര്‍ന്ന് പിടിയിലായ അക്രമികളെ പോലീസിനെ അക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിക്കൊണ്ടുപോയി. അറസ്റ്റിലായ രണ്ടു പേരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധവുമായെത്തിയിരുന്നു. സ്‌റ്റേഷനു മുനനനില്‍ ബിജെപി-ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരും, സിപിഎം പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇതിനിടെയാണ് പോലീസുകാര്‍ നിന്ന് ഭാഗത്തേക്ക് നാടന്‍ ബോംബുകള്‍ വീണുപൊട്ടിയത്.
from mangalam.com http://bit.ly/2F2BECN
via IFTTT
No comments:
Post a Comment