ന്യൂഡൽഹി:പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു കനക ദുർഗയും ബിന്ദുവും സുപ്രീംകോടതിയിൽ. മുഴുവൻ സമയ സുരക്ഷ ആവശ്യപ്പെട്ടാണ് ഇവർഹർജി നൽകിയത്. ജീവന് ഭീഷണി ഉണ്ടെന്ന് ഇരുവരും കോടതിയെ അറിയിച്ചു. ഹർജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ജനുവരി രണ്ടിനാണ് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുർഗയും വൻ എതിർപ്പുകൾക്കിടയിൽ ശബരിമല ദർശനം നടത്തിയത്. തുടർന്ന് വധ ഭീഷണി ഭയന്ന് കുറെ നാൾ ഒളിവിലായിരുന്നു ഇവർ. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ കനകദുർഗ്ഗയെ ഭർതൃമാതാവ് മർദ്ദിച്ചതും വലിയ വാർത്തയായിരുന്നു. ഇതിനിടയിലാണ് ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി ഇരുവരും നൽകിയത്.. content highlights:kanakadurga and Bindu in supremecourt
from mathrubhumi.latestnews.rssfeed http://bit.ly/2sz9k2p
via
IFTTT
No comments:
Post a Comment