ഇത് ചരിത്രം; കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

ഇത് ചരിത്രം; കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍

കൃഷ്ണഗിരിയുടെ മഞ്ഞിൽ വിരിഞ്ഞ് കേരളത്തിന്റെ അസുലഭ സ്വപ്നം. ഫുട്ബോളിന്റെയും വോളിബോളിന്റെയും മാത്രം നാടെന്ന ഖ്യാതിയെ അതിർത്തിക്കപ്പുറത്തേയ്ക്ക് പറത്തി കേരള ക്രിക്കറ്റ് പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് പേസിനെ പുൽകിയ പ്രകൃതിരമണീയമായ കൃഷണഗിരിയിൽ. ചരിത്രത്തിൽ ഇതാദ്യമായി കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർഫൈനലിൽ സ്വന്തം തട്ടകമായ കൃഷ്ണഗിരിയിൽ 2017ലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ 113 റൺസിന് തോൽപിച്ചാണ് കേരളത്തിന്റെ പ്രഥമ സെമി പ്രവേശം. ടീമംഗങ്ങളുടെ പാളയത്തിലെ പട പരസ്യമായ സീസണിൽ തന്നെയാണ് ടീമിന്റെ ഒത്തൊരുമയുടെ നിദാനമായി ഇത്തരമൊരു നേട്ടം പിറന്നത് എന്നത് വിജയത്തിന്റെ മധുരം ഇരട്ടിയാക്കുന്നു. കഴിഞ്ഞ വർഷം കേരളം വിധർഭയോട് ക്വാർട്ടറിൽ തോൽക്കുകയായിരുന്നു. ഗുജറാത്ത് ചാമ്പ്യന്മരായ 2017ൽ ഹൈദരാബാദം ആന്ധ്രയും ഹരിയാണയും അടങ്ങുന്ന ഗ്രൂപ്പ് ഘട്ടം കടക്കാൻ കേരളത്തിന് കഴിഞ്ഞിരുന്നില്ല. ഇത്തവണത്തെ ക്വാർട്ടറിൽ ആദ്യം ബാറ്റ് ചെയ്ത് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് മാത്രമെടുത്തപ്പോൾ സ്വന്തം മുറ്റത്ത് തോൽവിയെ മുഖാമുഖം കണ്ടതാണ് കേരളം. എന്നാൽ, എതരാളികളെ പേസർമാർ 162 റൺസിന് എറിഞ്ഞിട്ടതോടെ കേരളത്തിന്റെ സ്വപ്നം വീണ്ടും പൂത്തുതുടങ്ങി. സന്ദീപ് വാര്യരും (നാലു വിക്കറ്റ്) ബേസിൽ തമ്പിയും എം.ഡി. നിധേഷും ചേർന്നാണ് ഗുജറാത്തിനെ ചുരുട്ടിക്കെട്ടിയത്. രണ്ടാമിന്നിങ്സിലും കാര്യമായി സ്കോർ പടുത്തുയർത്താൻ കഴിഞ്ഞില്ലെങ്കിലും (171 റൺസിന് ഓൾഔട്ട്) അപകടകരമായ പേസിനെ തുണയ്ക്കുന്ന പിച്ചിൽ എതിരാളികൾക്ക് മുന്നിൽ 195 റൺസിന്റെ വിജയലക്ഷ്യം ഇട്ടുകൊടുക്കാൻ കേരളത്തിനായി. 56 റൺസെടുത്ത സിജോ മോന്റെയും പുറത്താകാതെ 44 റൺസെടുത്ത ജലജ് സക്സേനയുടെയും ഇന്നിങ്സിന് നന്ദി. പരിക്കേറ്റ് അവസാനക്കാരനായി ഇറങ്ങി ഒറ്റക്കൈ കൊണ്ട് ഒൻപത് പന്ത് ചെറുത്ത് ജലജിന് പിന്തുണ നൽകിയ സഞ്ജു സംസണിന്റെ ഇന്നിങ്സിനോടും കേരളം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ഫിഫ്റ്റി ഫിഫ്റ്റി ചാൻസ് മാത്രമുള്ള മത്സരത്തിൽ രണ്ട് ദിവസത്തെ കളി ശേഷിക്കുന്നുണ്ടായിരുന്നെങ്കിലും കേരളത്തിന്റെ പേസർമാർ നിരാശരാക്കിയില്ല. കൃഷ്ണഗിരിയിലെ പിച്ചിലെ മഞ്ഞിനെയും ഈർപ്പത്തെയും തിളങ്ങുന്ന പന്ത് കൊണ്ട് ശരിക്കും മുതലാക്കി സന്ദീപ് വാര്യരും ബേസിൽ തമ്പിയും. ഉച്ചഭക്ഷണത്തിന് പിരിയും മുൻപ് തന്നെ കൂട്ടക്കുരുതി നടത്തി അവർ വിജയമധുരം കേരളത്തിന്റെ നാവിൻ തുമ്പിലുറ്റിച്ചു. ഭക്ഷണത്തിനുശേഷം ആധികാരികമായി തന്നെ വിജയം ആഘോഷിക്കുകയും ചെയ്തു. അസാമാന്യമായ വേഗതയിലും കണിശതയിലും പന്തെറിഞ്ഞ ഇരുവരും ചേർന്ന് പാർഥിവ് പട്ടേലിന്റെ ഗുജറാത്തിനെ വെറും 81 റൺസിന് കെട്ടുകെട്ടിച്ചു. ബേസിൽ തമ്പി 12 ഓവർ എറിഞ്ഞ് അഞ്ച് വിക്കറ്റും സന്ദീപ് വാര്യർ 13.3 ഓവർ എറിഞ്ഞ് മൂന്ന് വിക്കറ്റും വീഴ്ത്തി. വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും റൺ വിട്ടുകൊടുക്കുന്നതിൽ പിശുക്ക്കാട്ടിയ എം.ഡി.നിധീഷ്ഇവർക്ക് മികച്ച പിന്തുണ നൽകി. ഒറ്റയ്ക്ക് വ്യർഥമായി ചെറുത്തുനിൽക്കാൻ ശ്രമിച്ച രാഹുൽ വി.ഷായ്ക്കും (33*) ധ്രുവ് റാവലിനും (17) മാത്രമാണ് കേരളത്തിന്റെ പേസിനെ ചെറുക്കാൻ കഴിഞ്ഞത്. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}


from mathrubhumi.latestnews.rssfeed http://bit.ly/2RSoiyW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages