പുതിയ ലോകബാങ്ക് പ്രസിഡന്റ് : ഇന്ദിരാനൂയിക്കും സാധ്യത ; തെരഞ്ഞെടുക്കാനുള്ള ചുമതല ഇവാന്‍കയ്ക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

പുതിയ ലോകബാങ്ക് പ്രസിഡന്റ് : ഇന്ദിരാനൂയിക്കും സാധ്യത ; തെരഞ്ഞെടുക്കാനുള്ള ചുമതല ഇവാന്‍കയ്ക്ക്

ന്യൂയോര്‍ക്ക്: ആഗോള ശീതളപാനീയ വമ്പന്‍ പെപ്‌സികോയുടെ മുന്‍ സിഇഒ യും ഇന്ത്യാക്കാരിയുമായ ഇന്ദിരാനൂയിയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. വൈറ്റ്ഹൗസുമായി ബന്ധപ്പെട്ട് അമേരിക്കന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ പ്രസിഡന്റ് ആയിരുന്ന ജിം യോങ് കിം രാജി വച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്തേണ്ട സ്ഥിതിയിലായിരിക്കുന്നത്.

ലോകബാങ്ക് പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ പിന്തുണയും ഇന്ദിരാ നൂയിക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 12 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ പെപ്‌സികോയെ ഉന്നതങ്ങളില്‍ എത്തിച്ച ശേഷം കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇന്ദിരാ നൂയി വിരമിച്ചത്. ഇന്ദിരാനൂയിക്കൊപ്പം യു എന്‍ മുന്‍ അംബാസഡര്‍ നിക്കി ഹാലേയുടെ പേരും പരിഗണിക്കുന്നതായി വിവരമുണ്ട്.

ഇവാന്‍കയുടെ പേര് നേരത്തെ ഈ സ്ഥാനത്തേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു എങ്കിലൂം വൈറ്റ് ഹൗസ് ഇതു നിഷേധിച്ചു. പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ വൈറ്റ് ഹൗസ് ഇവാന്‍കയെ ചുമതലപ്പെടുത്തിയതോടെ ഈ അഭ്യൂഹങ്ങള്‍ക്കും വിരാമമായി. എന്നാല്‍ ഇവാന്‍കയല്ല പ്രസിഡന്റിനെ തീരുമാനിക്കാന്‍ അധികാരം ലോകബാങ്കിന്റെ ബോര്‍ഡ് അംഗങ്ങള്‍ക്കാണെങ്കിലും സാധാരണയായി യുഎസ് പ്രസിഡന്റിന്റെ പിന്തുണയുള്ള വ്യക്തിയെയാണ് പ്രസിഡന്റ് ആയി നിയമിക്കാറുള്ളത്.

യുഎന്നിലെ മുന്‍ അംബാസഡറായിരുന്ന നിക്കി ഹേലിയാണ് സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റൊരാള്‍. പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ചുമതല ഇവാന്‍കയ്ക്ക് നല്‍കിയതും വിമര്‍ശനമായിട്ടുണ്ട്. എന്നാല്‍ ഏറ്റവും മികച്ചയാളെ ലോകബാങ്കിന്റെ തലപ്പത്തേക്ക് തെരഞ്ഞെടുക്കാന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഇവാന്‍കയെ സഹായിക്കുമെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി പറയുന്നത്.

ലോകരാജ്യങ്ങളുടെ വികസനം ലക്ഷ്യമാക്കി രൂപീകരിച്ച ലോകബാങ്കില്‍ 189 രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്. ഇതില്‍ തന്നെ ഏറ്റവും അധികം ഓഹരികള്‍ സ്വന്തമായുള്ളത് യുഎസിനാണ്. സാധാരണയായി ലോക ബാങ്ക് തലവനായി അമേരിക്കന്‍ പൗരനെയും ഐഎംഎഫ് തലവനെ യൂറോപ്പില്‍ നിന്നുമാണ് തെരെഞ്ഞെടുക്കുക. നേരത്തേ വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേഷ്ടാവായി ഇവാന്‍കയെ നിയമിച്ചതും ട്രംപിനെതിരെ വിമര്‍ശനം ഉയരാന്‍ കാരണമായിരുന്നു.



from mangalam.com http://bit.ly/2FzFB1k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages