ഹൈദരാബാദ്: സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിച്ചവർക്കെതിരേ പരാതി നൽകി വൈ.എസ് ശർമ്മിള. വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി പ്രവർത്തകയും വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമാണ് ശർമിള. ബാഹുബലി താരം പ്രഭാസുമായി ശർമിള പ്രണയത്തിലാണെന്ന തരത്തിൽ പ്രചരണങ്ങളുണ്ടായിരുന്നു. ഇതിനെതിരേയാണ് ശർമ്മിള ഹൈദരാബാദ് പോലീസിൽ പരാതി നൽകിയത്. തനിക്കെതിരേയുള്ള കുപ്രചരണങ്ങൾ 2014ലെ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ തുടങ്ങിയതാണെന്ന് ശർമ്മിള പറഞ്ഞു. തെലുങ്കു ദേശം പാർട്ടിയിലെ അംഗങ്ങളാണ് ഇതിന് പിന്നിലെന്ന് ശർമിള ആരോപിച്ചു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്ര ബാബു നായിഡുവിനെയും ശർമ്മിള രൂക്ഷമായി വിമർശിച്ചു. ഞാൻ പ്രഭാസിനെ കണ്ടിട്ടില്ല. ഒരിക്കൽ പോലും അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. ഇത്തവണത്തെ തിരഞ്ഞെപ്പിന് മുൻപും ടി.ഡിപി എന്റെ വ്യക്തിത്വത്തിന് മങ്ങലേൽപ്പിക്കുന്ന തരത്തിൽ പ്രചരണം നടത്തി. ഞാനൊരു അമ്മയും ഭാര്യയുമാണ്. ഇത്തരം പ്രചരണങ്ങൾ എന്നെയും എന്റെ കുടുംബാംഗങ്ങളെയും വല്ലാതെ വേദനിപ്പിച്ചു. ഞാൻ പ്രതികരിച്ചില്ലയെങ്കിൽ ഇനിയും അവർ ഇതാവർത്തിക്കും-ശർമ്മിള കൂട്ടിച്ചേർത്തു. content highlights:ys Sharmila complains to police over Prabhas rumors Hyderabad police prabhas love story
from mathrubhumi.latestnews.rssfeed http://bit.ly/2QOBnEN
via
IFTTT
No comments:
Post a Comment