അരുണാചൽ മുൻ മുഖ്യമന്ത്രി ബി.ജെ.പി. വിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

അരുണാചൽ മുൻ മുഖ്യമന്ത്രി ബി.ജെ.പി. വിട്ടു

ഗുവാഹാട്ടി: അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രി ഗെഗോങ് അപാങ് ബി.ജെ.പി.യിൽനിന്ന് രാജിവെച്ചു. അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ആദർശങ്ങളിൽനിന്ന് വ്യതിചലിച്ചാണ് പാർട്ടിയുടെ ഇപ്പോഴത്തെ മുന്നോട്ടുപോക്കെന്ന് ആരോപിച്ചാണ് രാജി. 22 വർഷം അരുണാചലിലെ മുഖ്യമന്ത്രിയായിരുന്ന അപാങ് 2014-ലാണ് കോൺഗ്രസ് വിട്ട് ബി.ജെ.പി.യിലെത്തിത്. സംസ്ഥാനഘടകത്തിലെ അഭിപ്രായവ്യത്യാസങ്ങളാണ് ഇപ്പോൾ ബി.ജെ.പി. വിടാൻ കാരണമെന്നാണ് സൂചന. അധികാരം നേടാനുള്ള ഒരു വേദിയായി മാത്രമാണ് പാർട്ടിയെ കാണുന്നതെന്ന് ദേശീയാധ്യക്ഷൻ അമിത് ഷായ്ക്കയച്ച കത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. വികേന്ദ്രീകരണത്തെയും ജനാധിപത്യ തീരുമാനങ്ങളെയും വെറുക്കുന്ന ഒരു നേതൃത്വമാണുള്ളത്. പാർട്ടി എന്തിനുവേണ്ടിയാണ് രൂപം കൊണ്ടതെന്നോ അതിന്റെ മൂല്യങ്ങളെക്കുറിച്ചോ വിശ്വാസമില്ലാത്തവരാണ് ഇപ്പോഴുള്ളവർ -അമിത്ഷായ്ക്ക് അയച്ച കത്തിൽ പറയുന്നു. Former Arunachal Pradesh CM Gegong Apang quit BJP yesterday; wrote in his resignation letter to BJP chief Amit Shah, "Im disappointed to see that the present day BJP is no longer following the principles of Late Vajpayee Ji. The party is now a platform to seek power" pic.twitter.com/rTRiNllfTA — ANI (@ANI) January 16, 2019 Content Highlights:Gegong Apang, bjp,


from mathrubhumi.latestnews.rssfeed http://bit.ly/2VXOEyB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages